Tuesday, May 30, 2006

കുഴിക്കാലാ എന്ന എന്റെ ഗ്രാമം.

കുഴിക്കാലാ എന്ന എന്റെ ഗ്രാമത്തെ പറ്റി ഞാനൊന്നു ബ്ലോഗട്ടെ. പ്രായപൂർത്തിയെത്തിയ യുവാക്കൾ ഉപജീവനത്തിന് നാടുവിട്ടില്ല എങ്കിൽ സംശയത്തോടെ നോക്കുന്ന എന്റെ ഗ്രാമം. ഞാനും അത് തന്നെ ഭയന്ന് നാടു വിട്ടെങ്കിലും എന്റെ നാടിന്റെ സുന്ദരമായ ഓർമ്മകൾ മാത്രമാണ് എന്റെ മുന്നോട്ടൂള്ള ജീവിതത്തിന്റെ പ്രചോദനം. ന്യായമായും വായനക്കാരന് സംശയം തോന്നിയേക്കാം. എന്താണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. കുഴിക്കാലാ എന്ന പേരിൽ നിന്ന് സംസ്ക്കാരമോ, നാഗരികതയോ എത്തി ച്ചേർന്നിട്ടില്ല എന്ന് തെറ്റിദ്‌ധരിക്കപ്പെട്ടേക്കാം. എന്നാൽ സ്വന്തം കമ്പ്യൂട്ടറിലെ വീഡിയോ കോൻഫറൻസ് വിന്‌ഡോവിലൂടെ വിദൂരതയിലുള്ള കൊച്ചു മക്കളുടെ കുസ്രുതികൾ കണ്ട് നെടുവീർപ്പിടുന്ന വ്യദ്‌ധ ജനങ്ങളാൽ സമ്പുഷ്ഠമാണ് എന്റെ ഗ്രാമം. അവിടെയുള്ള കാടിനും തോടിനും വയലിനും വീഡിയോ കാസറ്റുകളിൽ കൂടിയും, സീഡികളിൽ കൂടിയും ലോകത്തിന്റെ നാനാഭാഗത്തും എത്താൻ കഴിഞ്ഞു എന്നതും നാഗരികതയിൽ എന്റെ ഗ്രാമവും ഒട്ടും പിന്നിൽ അല്ല എന്ന് തെളിയിക്കുന്നു.

Achuthanadan's Language Issue

കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാള ചാനലിൽ സം‌പ്രേഷണം ചെയ്ത ഒരു കോമഡി പരിപാടിയിൽ നമ്മുടെ മുഖ്യ മന്ത്രി ശ്രീ അച്ചുതാനന്ദനെ ഇംഗ്ലീഷ് അറിയില്ല എന്ന് രീതിയിൽ അധിക്ഷേപിക്കുന്നത് എനിക്ക് അത്ര രുചിച്ചില്ല. സത്യത്തിൽ ജീവിക്കാൻ അന്യഭാഷ പഠിച്ച് സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്ത നമ്മൾ അല്ലെ പരിഹസിക്കപ്പെടേണ്ടത്. ആശയപരമായി കമ്മൂണിസത്തോട് എതിർപ്പാണെങ്കിലും മാത്രുഭാഷ മാത്രം വശമാക്കി കേരളത്തിലെ ഒന്നാം പൌരനായി ത്തീർന്ന അദ്‌ദ്ദേഹത്തെ നാം മാത്യക ആക്കുന്നതല്ലെ ബുദ്‌ധി.

Introduction

ശ്വാസം മുട്ടിക്കുന്ന പ്രവാസലോകത്തിൽ നിന്ന് എന്റെ മനസ് ഈ കമ്പ്യൂട്ടറിലൂടെ ലോകത്തിന്റെ മുമ്പിലേക്ക്. ഇപ്പോൾ ഞാൻ സ്വതന്ത്രനാണ്. ഒരു 10 വർഷം മുമ്പ് പ്രവാസ ലോകത്തിന്റെ മാസ്മരികത സ്വപ്നം കണ്ടു നടന്ന ഒരു ചെറുപ്പക്കാരനായിരുന്നു ഞാനും. എന്നാൽ ഇന്ന് പ്രവാസ ജീവിതം തൂത്തെറിയാനാവാതെ സുന്ദരമാ‍യ നാടൻ കിനാവുകൾ കണ്ട് അറബിക്ക് വേണ്ടി അടിമപ്പണി എടുക്കുന്നു.