Monday, September 11, 2006

ബീറ്റാ ബ്ലോഗറ് (യ്യോ, ഇനി എന്തു ചെയ്യും?)

വെറുതെ ബീറ്റാ ഒന്നു പരിക്ഷിക്കാന്‍ പോയതാ. റ്റെമ്പ്ലേറ്റ് കുളമായി. കഷ്ടപ്പെട്ടു ഞാന്‍ സംബാദിച്ച്തൊക്കെ പോയി സുഹൃത്തുക്കളേ. വിഷയ ദാരിദ്ര്യം അനുഭവിച്ചിട്ടും വിഷയങ്ങള്‍ ഉണ്ടാക്കി. പിന്നെ മലയാളിക്ക് ഒരു തുറന്ന കത്ത് എഴുതി പല്‍ പ്രഗല്‍ഭരുടെയും കമന്റുകളും ചോദിച്ച് വാങ്ങി.
ഓഫടികള്‍ കൊണ്ടെങ്കിലും സമാധാനിച്ചിരുന്ന എന്റെ ബ്ലോഗ് (ഗദ്‌ഗതം, ഏങ്ങല്), അതാണിപ്പോ ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടത്. ഇത് ഞാന്‍ എങങനെ സഹിക്കും ഈശ്വരാ. ഇപ്പോ കമന്റിട്ട ആള്‍ക്കാരൊക്കെ എന്നെ ചീത്തവിളിക്കുന്നതാണോ (കുറച്ച് വരകളും ചിഹ്നങ്ങളും മാത്രം) .

എന്റെ പോസ്റ്റുകള്‍ നഷ്ടപ്പെട്ടാല്‍ ഞാന്‍ സഹിക്കും. പഴയത് കയ്യിലുണ്ടല്ലോ. പക്ഷെ പഴയ പോസ്റ്റുകളിലെ കമന്റ്. ബ്ലൊഗ് ലോകത്തിന്റെ ജീവ നാഡി. (വക്കാരിക്കിനി സമയം കിട്ടുമോ ആവോ?).
ഇതിപ്പോ കമന്റിയത് ആരാന്നറിയാന്‍ ഞാനെന്തു ചെയ്യും. ആരെങ്കിലും ഒന്ന് സഹായിക്കണെ. റ്റെമ്പ്ലേറ്റ് മാറ്റിയാല്‍ പോസ്റ്റില്‍ കമന്റ് ചെയ്ത ആളിന്റെ പേര് (തൂലികാ നാമം) കാണാനാകുമോ? ബീറ്റായില്‍ നിന്നും പഴയ വേറ്ഷനിലേക്ക് തിരിച്ചു പോകാനാവുമോ?

അപ്പോ പറഞ്ഞു വന്നത് ബീറ്റാ പരിക്ഷണത്തിന്‍ മുമ്പ് റ്റെമ്പ്ലേറ്റിന്റെ സോഴ്സ് ഒന്നു കോപ്പി ചെയ്തിട്ടു മതി തുടറ് നടപടികള്‍. ഇല്ലേ പണ്ട് മലയാളം 4ന് പറ്റിയതുപോലാവും പറഞ്ഞേക്കാം .

ഇപ്പോ തന്നെ എഴുതാനുള്ള എല്ലാ ആശയങ്ങളും തീറ്ന്നിരിക്കുന്നൂ. ഇനിയിപ്പോ ഈ പോസ്റ്റിന്റെ പേരില്‍ ഞാന് ആരോടു കമന്റ് ചോദിക്കും?