Thursday, July 27, 2006

എന്റെ മലയാളി സുഹൃത്തിന് ഒരു തുറന്ന കത്ത്,

ദുബായ്
27. ജൂലായ് 2006
03:02 ഉച്ചക്ക് ശേഷം

പ്രിയ സുഹൃത്തേ,

വളരെ നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. നീണ്ട ഇടവേളക്ക് ആദ്യമായി ക്ഷമാപണം. താങ്കള്‍ക്ക് സൌഖ്യം എന്ന് തന്നെ കരുതുന്നു. അല്ലെങ്കില്‍ തന്നെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കഴിയുന്നവരോട് സൌഖ്യമാണോ എന്ന് ചോദിക്കുന്നതു തന്നെ തെറ്റ്. പക്ഷെ കഴിഞ്ഞ നാളുകളില്‍ വാ‍റ്ത്താ മാധ്യമങ്ങളില്‍ ക്കൂടി സംഘറ്ഷം നിറഞ്ഞ ഒരു കേരളത്തെയാണ് കാണാന്‍ കഴിയുന്നത്. സ്വാശ്രയം എന്ന പേരില്‍ തമ്മിലടി, മുംബൈയിലെ അക്രമത്തെ തുടര്‍ന്നുണ്ടായ ഭീതി ജനകമായ അന്തരീക്ഷം. കഴിഞ്ഞ കാല സറ്ക്കാരിന്റെ ഗുണ്ടാ നിയമം മാറ്റിയെഴുതുമെന്നോ മറ്റോ.

ശബരിമലയിലെ സ്ത്രീ സാനിധ്യവും, ദേവ പ്രശ്നവും, തന്ത്രി പ്രശ്നവും കൂട്ടി വായിച്ചപ്പോള്‍ എവിടെയോ ഒരു കുഴപ്പം തോന്നാതിരുന്നില്ല. പക്ഷെ നമുക്ക് സ്വയം ആശ്വസിക്കാം. കാരണം ഡാവിഞ്ചി കോഡിലൂടെ സാക്ഷാല്‍ ഈശ്വരനെ തന്നെ വീണ്ടും ക്രൂശിച്ചവരെ ക്കാള്‍ നാം എത്രയൊ ഭേതം. ഇതു വെറും തന്ത്രി. ഈശ്വരന്‍ തന്നെ സത്യം പുറത്ത് കൊണ്ട് വരട്ടെ.

കഴിഞ്ഞ കുറെ വറ്ഷത്തെ പ്രവാസ ജീവിതത്തില്‍ നിന്നും ഞാന്‍ മനസിലാക്കിയത് ഈ നാട്ടില് കുറ്റകൃത്യങ്ങള് കുറവായതിന്റെ കാരണം നാം ഇവിടെ നിയമത്തെ ഭയക്കുന്നു; നിയമ പാലകരെ അല്ല. നമ്മുടെ നാട്ടില്‍ നാം നിയമ പാലകരെ ഭയക്കുന്നു; നിയമത്തെ അല്ല. (ഉരുട്ടല്‍, സൂ‍ചി കയറ്റല്, അസഭ്യ വര്‍ഷം, ചവുട്ടി തിരുമ്മല് മുതലായവ). നമ്മുടെ നാട്ടില്‍ എത്ര വലിയ കേസായാലും ഒരു നല്ല വക്കീലും പിന്നെ കുറെ പ്പണവും രാഷ്ട്രീയ സാമിപ്യവും ഉണ്ടെങ്കില്‍ ഊരിപ്പോരാം. ഒരു കേരളിയന്‍ എന്ന് നിയമത്തെ ഭയക്കാന്‍ തുടങ്ങുന്നുവോ. അന്ന് നമ്മുടെ നാട് നന്നാവാന്‍ തുടങ്ങും.

ഈശ്വരകൃപയാല്‍ ഞങ്ങള്‍ക്കും ഇവിടെ സുഖം തന്നെ. ബ്ലോഗ് എഴുത്ത് ഒരു വിധം ഭംഗിയായി പോകുന്നു. മനസിനെ നോവിച്ച ചില സംഭവങ്ങള് ചര്‍ച്ചക്ക് വച്ചെങ്കിലും ഉദ്ദേശിച്ച അത്രയും പ്രതികരണങ്ങള്‌ ലഭിച്ചില്ല. ഒരു പക്ഷെ പുതിയ ആളായതിനാല്‍ ആവാം. എന്നാലും നൂറിലധികം പേര് പ്രൊഫൈലില്‍ എത്തിനോക്കിയെന്ന് മനസിലാ‍ക്കാന്‍ സാധിച്ചു. പക്ഷെ അതിലും വലിയ കാര്യം പ്രതികരണങ്ങള്‍ അയച്ചവരില്‍ ചിലര്‍ ബ്ലോഗ് താപ്പാനകള്‍ ആണെന്നുള്ളതാണ്. ശ്രീ. ഏവൂരാന്‍,സിബു,കലേഷ്, പെരിങ്ങോടന്‍,വക്കാരി, പരസ്പരം, ജേക്കബ്, ശ്രീമതി ഡാലി, രേഷ്മാ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. അവസാനം ദേ ബാംഗ്ലുരില്‍ നിന്ന് ഒരു മണ്ടനും.(ക്ഷമിക്കണെ മണ്ടത്തരങ്ങള്‍=കര്‍ത്താവ്+ക്രിയ [ക്രിയയെ എനിക്ക് മുകളിലുള്ളവരുടെ കൂടെ ചൂണ്ടാനാവില്ലല്ലോ.](അദ്ദേഹം മണ്ടനെങ്കില്‍ ഞാന്‍ തുടങ്ങുന്ന പുതിയ സൈറ്റിന് വിഡ്ഡിത്തരങ്ങള്‍ എന്നു കൊടുക്കേണ്ടി വരും :). ഈ ലിസ്റ്റില്‍ പെടാത്തവര് വലിയ താപ്പാനകള്‍ അല്ല എന്നല്ല അര്‍ത്ഥം ഒരു പക്ഷെ ഇതിലും വലിയ പ്രതിഭാശാലികള്‍ ഉണ്ടാവാം ശ്രീ ഉമേഷ്, വിശാലന്‍, കുറുമാന്‍ പോലെ . ഓഫീസിലിരുന്ന് തനി മലയാളത്തിലൂടെ എല്ലാവരെയും പരിചയപ്പെടാന് കഴിയാഞ്ഞിട്ടാണ്. വീട്ടി ച്ചെന്നാ അവള് സമ്മതിക്കുവേലെന്നേ. ഇപ്പോ എഴുത്തും കുറക്കേണ്ടി വരും എന്നു തൊന്നുന്നു. ജര്‍മനിയിലായിരുന്ന ബോസ് മടങ്ങി വന്നിരിക്കുന്നു. എന്നാലും ഒളിഞ്ഞും തെളിഞ്ഞും എല്ലായിടത്തും എത്തി നോക്കാം എന്ന് കരുതുന്നു. ഒരു പക്ഷെ സാഹിത്യ ദാഹികളെ സംതൃപ്തിപ്പെടുത്താന് എന്റെ ശൈലിക്ക് ശക്തിയില്ലാത്തതിനാലാവാം ഇതിലും വലിയ പുലികളെ പരിചയപ്പെടാന്‍ സാധിക്കാ‍ത്തത്. അതോ കാലിക പ്രാധാന്യമില്ലായ്മയോ, വിഷയ ദാരിദ്ര്യമോ?

ഒരു ബ്ലോഗരിന്റെ പ്രചോദനം എന്നത് പ്രതികരിക്കുന്ന വായനക്കാര്‍ ആണെന്ന സത്യം ഞാനിപ്പോള്‍ മനസിലാക്കുന്നു. വരും ദിവസങ്ങളില്‍ എന്റെ അഭിപ്രായവും വായനക്ക് അനുസരിച്ച് കൊടുക്കാം എന്ന് കരുതുന്നു. ഒരോ ബ്ലോഗരിനും സ്വന്തം ഓഫീസില്‍ മാത്രം തന്റെ സൃഷ്ടികള്‍ കാണിക്കുവാനോ അഭിപ്രായം ചോദിക്കുവാനോ കഴിയില്ലാ എന്നത് ചര്‍ച്ചക്ക് വയ്ക്കേണ്ട മറ്റൊരു വിഷയം ആണെന്ന് എനിക്ക് തോന്നുന്നു. കാരണം തുടര്‍ക്കഥകളോ ആനുകാലികങ്ങളോ എഴുതുന്നവറ്ക്ക് അത് മുഴുമിക്കാന്‍ സ്വന്തം നാട്ടിലെ വീട്ടില് ഇന്റര്‍ നെറ്റ് സൌകര്യം ഉണ്ടെങ്കിലെ പറ്റൂ. (പണി പോകുമെന്നേ! മൊത്തം പാരകളാ!).

എന്റെ ബ്ലോഗിലും ചില്ലറ ശസ്ത്രക്രിയ നടത്തി മൊത്തത്തില്‍ പുതിയ ഒരു ലുക്ക് വരുത്തിയിട്ടുണ്ട്. കാരണം നേരത്തെ എന്റെ സൈറ്റില്‍ നിന്ന് അക്ഷരം മാഞ്ഞുപോകുന്നെന്ന് പരാതി ലഭിച്ചിരുന്നു. പുതിയ സെറ്റപ്പില്‍ പോരായ്മയുണ്ടെങ്കില്‍ അറിയിക്കണെ.

നിര്‍ത്തട്ടെ. താങ്കള്‍ക്കും താങ്കളുടെ ബ്ലോഗിനും മലയാള ഭാഷക്ക് ഏറെ സംഭാവനകള് കൊടുക്കാന്‍ കഴിയട്ടേ എന്നാശംസിക്കുന്നു. മറുപടി കമന്റ്സ് എന്ന കോളത്തില് എഴുതിയാല് നമ്മൂടെ പോസ്റ്റ് ഓഫിസ്സ് വഴി വരുന്നതിലും നേരത്തെ എനിക്ക് വായിക്കാന്‍ സാധിക്കും.

തുടര്‍ന്നും കത്തുകള്‍ അയക്കാന്‍ ശ്രമിക്കാം.

എന്ന് സ്നേഹത്തോടെ
മലയാളം 4 U.

59 മറുമൊഴികള്‍ :

Blogger മലയാളം 4 U പറഞ്ഞത്...

എന്റെ മലയാളി സുഹൃത്തിന് ഒരു തുറന്ന കത്ത്

7:30 AM, July 27, 2006  
Blogger ശ്രീജിത്ത്‌ കെ പറഞ്ഞത്...

പ്രിയപ്പെട്ടാ മലയാളം 4 യൂ, താങ്കളുടെ ബ്ലോഗ് വായിക്കുന്നവര്‍ ഒരുപാടുണ്ടാവാം. ഞാന്‍ എന്തായാലും താങ്കള്‍ എഴുതിയത് എല്ലാം വായിച്ചിട്ടുണ്ട്. കമന്റുകളുടെ എണ്ണത്തില്‍ കുറവ് വന്നതോര്‍ത്ത് വിഷമിക്കണ്ട. കമന്റ് ഇടാത്തതിന് പലതാവാം കാരണം, പോസ്റ്റ് ഇഷ്ടമായില്ല എന്നത് തന്നെ ആവണമെന്നില്ല.

തുറന്ന കത്തിന് നന്ദി. ബ്ലോഗില്‍ ഒരു തുറന്ന കത്ത് ആദ്യമായാണെന്ന് തോന്നുന്നു. നല്ല ശ്രമം.

പിന്നെ, കമന്റുകള്‍ വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍, കമന്റുകള്‍ മൊത്തമായും ചില്ലറയായും ഒപ്പിച്ചു തരാന്‍ കഴിവുള്ള വ്യക്തി ഉണ്ട്. ആദിത്യന്‍ എന്നാണ് പേര്. അദ്ദേഹത്തിനെ ഒന്ന് മൂപ്പിച്ചാല്‍ മതി. ഇവിടെ കമന്റുകള്‍ കൊണ്ട് ആറാട്ട് നടത്തും. ;)

7:40 AM, July 27, 2006  
Blogger സു | Su പറഞ്ഞത്...

കത്ത് വായിച്ചു :)

7:40 AM, July 27, 2006  
Anonymous Anonymous പറഞ്ഞത്...

കത്ത് കിട്ടി.പക്ഷെ എങ്ങിനെയാ അഭിസംബോധന ചെയ്യാ? മലയാളം ഫോറേ?
ചേട്ടാ അല്ലെങ്കില്‍ കുട്ടി ഇതൊക്കെ ചേര്‍ത്ത് പറയാന്‍ പറ്റാവുന്ന ബ്ലോഗു പേരുകളിലേ എന്റെ കണ്ണ് ഉടക്കുന്നുള്ളൂ..ഹിഹീഹി..

ഞാന്‍ ഇപ്പളാട്ടൊ ഈ ബ്ലോഗ് ശരിക്കും ഒന്ന് കാണുന്നെ.എപ്പോഴൊക്കെയൊ ഇതില്‍ കൂടി വന്നിരിക്കാം ഇല്ലാ‍യിരിക്കാം...എന്നാലും ഒരു സാഗതം പറയട്ടെ.

7:50 AM, July 27, 2006  
Blogger ദില്‍ബാസുരന്‍ പറഞ്ഞത്...

ആരുമില്ലെ ഇവിടെ ഇദ്ദേഹത്തിന് ഒരു 100 അടിച്ച് കൊടുക്കാന്‍? ഓട്ടോ യൂണിയനിലെ താല്‍കാലിക ഡ്രൈവനായി അടുത്തിടെ നിയമിക്കപ്പെട്ടതിന്റെ സന്തോഷം ഇവിടെ അങ്ങട് അര്‍മ്മാദിച്ച് ആഘോഷിച്ചാലോ?

ആരെങ്കിലും ഒന്ന് കമ്പനി തന്നാല്‍ ഇപ്പൊ അടിക്കാം 100!!

7:52 AM, July 27, 2006  
Blogger വക്കാരിമഷ്‌ടാ പറഞ്ഞത്...

എല്ലാം വായിക്കുന്നുണ്ടായിരുന്നു കേട്ടോ.

നിയമത്തെപ്പറ്റി പറഞ്ഞത് വളരെ ശരി. നമുക്ക് നിയമങ്ങള്‍ വെറും പുല്ല്. മാത്രമല്ല, ഭരിക്കുന്നവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുള്ള നിയമങ്ങളാണെങ്കില്‍ ചുമ്മാ അങ്ങ് മാറ്റിയാല്‍ മതിയല്ലോ. ദേ ആപ്പീസോഫ് പ്രോഫിറ്റ് രാജ്യസഭയും പുല്ലു പോലെ പാസ്സാക്കി. ഇനി പ്രസിഡന്റ് എന്തു ചെയ്യും..

7:54 AM, July 27, 2006  
Blogger വിശാല മനസ്കന്‍ പറഞ്ഞത്...

പ്രിയ സുഹൃത്തേ എന്നാലും എന്നെ ഒരു ‘താപ്പാന‘ എന്ന് വിളിക്കേണ്ടിയിരുന്നില്ല!

സാങ്കേതികമായ കാരണങ്ങളാലാണ് കമന്റാന്‍ കഴിയാതെ പോയത്. ഇപ്പോള്‍ തന്നെ ദേശാടനം എന്ന നമ്മുടെ ബിന്ദുവിന്റെ ബ്ലോഗില്‍ ഞാന്‍ രാവിലെ മുതല്‍ ട്രൈ ചെയ്യുന്നു. ഒന്ന് കമന്റാന്‍. മാഫി രക്ഷ.

പിന്നെ,ശ്രീ പറഞ്ഞ പോലെ, മോനേ ആദിയേ.. ഈ ബ്ലോഗില്‍ ഒന്ന് കൈവച്ചേ...!

‘രാജാ കയ്യെവച്ചാല്‍..‘

7:55 AM, July 27, 2006  
Blogger അരവിന്ദ് :: aravind പറഞ്ഞത്...

"ശബരിമലയിലെ സ്ത്രീ സാനിധ്യവും, ദേവ പ്രശ്നവും, തന്ത്രി പ്രശ്നവും കൂട്ടി വായിച്ചപ്പോള്‍ എവിടെയോ ഒരു കുഴപ്പം തോന്നാതിരുന്നില്ല. പക്ഷെ നമുക്ക് സ്വയം ആശ്വസിക്കാം. കാരണം ഡാവിഞ്ചി കോഡിലൂടെ സാക്ഷാല്‍ ഈശ്വരനെ തന്നെ വീണ്ടും ക്രൂശിച്ചവരെ ക്കാള്‍ നാം എത്രയൊ ഭേതം. "

അത് സ്വന്തം അഭിപ്രായം മാത്രമാണെന്ന് കരുതുന്നു.
ശബരിമലയില്‍ ഇനി നാറാന്‍ ബാക്കിയൊന്നുമില്ല.തന്ത്രി തന്നെ ഇങ്ങനെത്തെ പണിക്ക് പൂവാന്ന് പറഞ്ഞാ..എന്റമ്മേ!!!!! കണ്ടവന്‍ നോവലെഴുതണ പോലെയാ അത്?

പിന്നെ കമന്റ് കൂടാന്‍ ബാക്കി ബ്ലോഗുകളില്‍ കമന്റിടുക. അങ്ങനെ നല്ല കമന്റിട്ടാല്‍ ഇവനാളു കൊള്ളാലോ, ബ്ലോഗിലും ഒന്ന് പോയി നോക്കട്ടെ എന്ന് പറഞ്ഞ് ആള്‍ക്കാര്‍ വരും...
അങ്ങനെയല്ലേ മറ്റുള്ളവര്‍ അറിയൂ? കമന്റിംഗ് ബ്രിംഗ്സ് കമന്റ്സ് എന്ന് കേട്ടിട്ടില്ലേ :-)

8:02 AM, July 27, 2006  
Blogger ദില്‍ബാസുരന്‍ പറഞ്ഞത്...

വക്കാരീ,
ഈ ബില്ലും പാസായ സ്തിഥിക്ക് കലാം ചേട്ടന്‍ ‘ട്വന്റി ട്വന്റി’ എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നത് ‘തെണ്ടി തെണ്ടി’ എന്നാക്കേണ്ടി വരും. ആ ഹെയര്‍ സ്റ്റൈലിനെയെങ്കിലും മാനിക്കണ്ടെ കശ്മലന്മാര്‍ ?

8:03 AM, July 27, 2006  
Blogger മലയാളം 4 U പറഞ്ഞത്...

പ്രിയ ശ്രീജിത്ത്, താങ്കളുടെ എല്ലാ‍ പോസ്റ്റുകളും വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. എന്നാല് താങ്കളെ പ്പോലെ നരമ്മം അവതരിപ്പിക്കാന് എനിക്ക് കഴിയില്ല എന്നത് എന്റെ കുറവ്. ഈ പോസ്റ്റിലൂടെ താങ്കളുമായി വീണ്ടും കണ്ടുമുട്ടാന് സാധിച്ചല്ലോ. താങ്കളെ ചൊടിപ്പിച്ചെങ്കില് മാപ്പ്. എന്നെ വേണെ രണ്ട് തല്ലിക്കോ.

8:03 AM, July 27, 2006  
Anonymous Anonymous പറഞ്ഞത്...

അരവിന്ദേട്ടാ
എനിക്ക് തോന്നണെ അതാ പാവം മനുഷ്യനെ കരിവാരി തേക്കാന്‍ ആരണ്ട് ഒപ്പിച്ച പണി തന്നെയാന്നാ‍....എനിക്കയാളെയാണ് വിശ്വാസം.. ഇവിടെ എല്ലാരും ചര്‍ച്ച ചെയ്തോണ്ടിരുന്ന നമ്പി സാറിനെപറ്റി ഓര്‍മ്മ വന്നു എനിക്ക് അത് കേട്ടപ്പോ..പാവം മനുഷ്യന്‍...

8:09 AM, July 27, 2006  
Blogger ശ്രീജിത്ത്‌ കെ പറഞ്ഞത്...

എന്നെ ചൊടിപ്പിക്കാന്‍ നീ ഇമ്മിണി കഷ്ടപ്പെടും എന്റെ മലയാ‍ളം നാല് യൂ. ആ പുകഴ്തലുകളില്‍ ഞാന്‍ തകര്‍ന്നുപോയി മ്വാനേ. നന്ദി.

അപ്പൊ എല്ലാവരും കൂടെ ഒന്ന് ഉത്സാഹിക്കയല്ലേ. എവിടെ ഓഫ്. അസ്സോസിയേഷന്‍ പ്രസിഡന്റ്? സെക്രട്ടറി? ഗജാന്‍‌ജി? ആദീ, കുമാറേട്ടാ, ബിന്ദുഓപ്പോളേ, നിങ്ങള്‍ ഒക്കെ എവിടെയാ?

8:10 AM, July 27, 2006  
Blogger ദില്‍ബാസുരന്‍ പറഞ്ഞത്...

ട്രെയിനി ഡ്രൈവന്‍ അസുരന്‍ ദാ തുടങ്ങി.
ഹരിഹരസുതന്‍ അയ്യനയ്യപ്പസ്വാമ്യേ......യ്
ശരണമയ്യപ്പാ‍ാ‍ാ...

ക്ലബ്ബ് മെമ്പറന്മാര്‍ വന്ന്‍ തേങ്ങയുടച്ചോളൂ.. ഒരു ഓഫ് അയ്യപ്പന്‍ വിളക്കങ്ങട് നടത്തിക്കളയാം.

8:15 AM, July 27, 2006  
Blogger വിശാല മനസ്കന്‍ പറഞ്ഞത്...

അപ്പോള്‍ അരവിന്ദേ, നമ്മുടെ വാക്കി ടോക്കിയുടെ ടേയ്സ്റ്റ് എങ്ങിനെയുണ്ടായിരുന്നൂ?

8:17 AM, July 27, 2006  
Blogger വിശാല മനസ്കന്‍ പറഞ്ഞത്...

ആദിയെവിടെ???
എവിടെ ആദി???

എല്‍.ജി എങ്ങിനെയാ ഇഞ്ചി ആയേ???

8:19 AM, July 27, 2006  
Blogger വിശാല മനസ്കന്‍ പറഞ്ഞത്...

‘താപ്പാന‘ വല്ലാണ് ഏറ്റു ന്ന് തോന്നുന്നുണ്ടോ?

അതോണ്ടല്ല. കമന്റില്ലാ ന്നൊരു പരാതി ഇവിടെ കേട്ടാല്‍ അമ്മച്ചിയാണേ എനിക്ക് സഹിക്കില്ല.

8:20 AM, July 27, 2006  
Blogger ശ്രീജിത്ത്‌ കെ പറഞ്ഞത്...

വിശാലേട്ടാ, പുതിയ സ്കാര്‍പ്പ് സ്വപ്നങ്ങള്‍ ഒന്നും ഇപ്പോള്‍ കാണാരില്ലേ?

8:23 AM, July 27, 2006  
Blogger അരവിന്ദ് :: aravind പറഞ്ഞത്...

ചിലപ്പോ ആയിരിക്കും..(എന്തൊരു സുന്ദരമായ നടക്കാത്ത സ്വപ്നം! )
പക്ഷേ എന്നാലും അപ്പോളും കള്ളക്കളികള്‍ കളിക്കുന്നവര്‍ തന്നെയാണല്ലോ ഇതൊക്കെ നോക്കുന്നതും നടത്തുന്നതും..
അവിടെ ഒരു വി ഐ പി വന്നാല്‍ കാണാം വേറുകൃത്യം..അതും ദൈവത്തിന്റെ മുന്‍പില്‍..പിന്നെ വിഐ പി ആവണംന്ന് നിര്‍ബദ്ധമില്ല..ഏതെങ്കിലും പോലീസുകാരനെ അറിഞ്ഞാലും മതി.
മനസ്സ് മടുത്തുപോയതാ എന്റെ പണ്ട് ഒരു പ്രാവിശ്യം മലക്ക് പോയിട്ട്. നടപ്പന്തലിലിരുന്ന് ബീഡി പുകക്കുന്ന അയ്യപ്പന്മാര്‍, കൊള്ള നടത്തുന്ന കച്ചവടക്കാര്‍..കൈകൂലിക്ക് ദര്‍ശനമൊരുക്കുന്ന പൊലീസുകാര്‍.
എല്ലാം ബിസിനസ്സായി.
അയ്യപ്പനും മാളികപ്പുറവും പണ്ടേ ഒളിച്ചോടി വല്ലേടത്തും കുടിലും വച്ച് കഞ്ഞീം കുടിച്ച് കഴീന്നുണ്ടാവും.

നശീച്ചു എല്‍‌ജ്യേ..എല്ലാരും കൂടെ എല്ലാം നശിപ്പിച്ചു..(ഒരു കര്‍ചീഫ് പ്ലീസ്)

വിയെമ്മേ :-)) വാക്കിടാക്കി വിഴുങ്ങിയേ പിന്നെ അകത്തൂന്ന് ഭയങ്കര കിരികിരിപ്പ്. കൊക്ക് കുടലില്‍ കൊള്ളുന്നോന്നൊരു സംശം.

8:24 AM, July 27, 2006  
Blogger മലയാളം 4 U പറഞ്ഞത്...

വക്കാരിചേട്ടാ ഞാന്‍ ഈ തുറന്ന കത്ത് എഴുതുവാന്‍ കാരണം നമ്മുടെ നിയമത്തിന്റെ പോരായ്മ ചൂണ്ടിക്കാണിക്കുവാന്‍ മാത്രമാണ്. ഉള്ളതിന് തന്നെ ശക്തി പോരാതിരിക്കുംപ്പൊഴാണ്.അധികാര വര്‍ഗ്ഗം അവരുടെ സൌകര്യത്തിനനുസരിച്ച് നിയമം ഉണ്ടാക്കുന്നത്. അതിനെ രാജ്യത്തെ പ്രഥമ പൌരനു പോലും ചോദ്യം ചെയ്യാന്‍ ആവാത്ത് അവസ്ഥ.

8:25 AM, July 27, 2006  
Blogger വിശാല മനസ്കന്‍ പറഞ്ഞത്...

ഞാന്‍ ഡൈലി മിനിമ ഒരെണ്ണം വച്ച് കാണും.
അതൊക്കെ എഴുതാന്‍ നിന്നാല്‍, എന്റെ ഈ പണി പോയി ഞാന്‍ പഴേ പോലെ, എരുമയെ മേച്ചും കളിച്ചും ചിരിച്ചും നടക്കേണ്ടി വരും. അതാ എഴുതാത്തേ..

8:26 AM, July 27, 2006  
Blogger ദില്‍ബാസുരന്‍ പറഞ്ഞത്...

വിശാലേട്ടാ,
പൂയ്... പണി കഴിഞ്ഞില്ലേ?

8:28 AM, July 27, 2006  
Blogger Adithyan പറഞ്ഞത്...

അയ്യോ... എന്ത് ... ഇവടേ പ്രശ്നെന്ത്?

ജിത്തേ, വിശാലോ എന്നെ വിളിച്ചാരുന്നോ?

ദില്‍ബാ, കളം വരച്ചല്ലേ? ന്നാ തൊടങ്ങാം?

യെനിക്കു രാവിലെ സ്വല്‍പ്പ പണി ഒണ്ടാര്‍ന്നേ... മാസാ‍ാമാസം ശമ്പളം എണ്ണിത്തരുനതല്ലേന്നു വെച്ചു മാത്രാ.. അല്ലെല്‍ ഞാന്‍ ...

അപ്പോ വിശാല്‍ജി പറഞ്ഞു വന്നത് ‘കമന്റില്ലാ കമന്റില്ലാന്ന്’ ഇവിടെ ആരും പറയാന്‍ പാടില്ല... അതു പറയാന്‍ നമ്മ സമ്മതിക്കൂല...

മലയാളം നാല് യൂ, ബ്ലോഗിന്റെ പേര് അതു തന്നെ ആയിക്കോട്ടെ... ഇങ്ങളെ വിളിക്കാന്‍ ഒരു പേരു താ... പ്രൊഫൈല്‍ നെയിം മാറ്റിയാല്‍ മതി... ചെയ്യന്നേ...

8:31 AM, July 27, 2006  
Blogger വിശാല മനസ്കന്‍ പറഞ്ഞത്...

‘കമ്പ്ലീറ്റ് കഴിഞ്ഞു‘

8:31 AM, July 27, 2006  
Blogger ദില്‍ബാസുരന്‍ പറഞ്ഞത്...

എവിഡിക്കാ എല്ലാരും ഈ പോണേ? ദാ ബ്ബഡെ കമന്റാന്‍ നാലാളെ പി എസ് സി വിളിച്ചിട്ടുണ്ട്.

8:32 AM, July 27, 2006  
Blogger ദില്‍ബാസുരന്‍ പറഞ്ഞത്...

ആദിത്യന്‍ ചേട്ടന്‍ വന്നേ...
(കോട്ടയം കുഞ്ഞച്ചന്‍ സ്റ്റൈലില്‍)

8:33 AM, July 27, 2006  
Blogger ബിന്ദു പറഞ്ഞത്...

അരവിന്ദന്‍ കമന്റിടലിന്റെ കാര്യം പറഞ്ഞതു സത്യമാ, ഒരിടത്തിങ്ങനെ മിണ്ടാതിരുന്നെഴുതിക്കൊണ്ടേയിരുന്നതാ കുഴപ്പമായത്‌. ആരും കണ്ടില്ല :)അതെങ്ങനെ ടെന്‍ഡര്‍ എടുക്കുന്ന പണികള്‍ തീര്‍ക്കണ്ടായോ ;) അതുകൊണ്ടു താങ്കളും ഇറങ്ങൂ ഇനി മുതല്‍ ബാക്കി ബ്ലോഗുകളിലൂടെ...
ithenkilum itan patane.. bhagavathee.. kureneramayi try cheyyunnu

8:33 AM, July 27, 2006  
Blogger വിശാല മനസ്കന്‍ പറഞ്ഞത്...

ആദി വന്നു. ഇനി എനിക്ക് തെറിക്കാം.
ഇന്ന് തീര്‍ക്കാമെന്ന് വിചാരിച്ച പണി തീര്‍ക്കാന്‍ പോയിട്ട് ശരിക്കൊന്ന് തുടങ്ങാന്‍ പോലും പറ്റിയില്ല.
സോ, എനിക്ക് നാളെയും വര്‍ക്കിങ് ഡേ. അപ്പോള്‍ എല്ലാം പറഞ്ഞപോലെ, 100 അടിപ്പിക്കുമെന്ന വിശ്വാസത്തില്‍.. രാത്രിയില്‍ യാത്രയില്ല! ഇവിടെ മണി 7:30 പി.എം.

8:34 AM, July 27, 2006  
Blogger ശ്രീജിത്ത്‌ കെ പറഞ്ഞത്...

ഈ ബ്ലോഗ് ബ്ലോഗ്‌റോളില്‍ ‘മലയാളം 4 U’ എന്നാ ഇട്ടിരിക്കുന്നത്. അത് ഒരു രസമില്ല മാഷേ. ഇത് മാറ്റുന്നുണ്ടെങ്കില്‍ അറിയിക്കണം കേട്ടോ.

പിന്നെ ആദി പറഞ്ഞ പോലെ വിളിക്കാന്‍ ഒരു പേര് കിട്ടിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു. ഇല്ലെങ്കില്‍ ഞാന്‍ എല്ലാ വാക്കിന്റേയും ആദ്യാക്ഷരമെടുത്ത് മഫോയൂ എന്ന് വിളിക്കും പറഞ്ഞേക്കാം.

8:35 AM, July 27, 2006  
Blogger ദില്‍ബാസുരന്‍ പറഞ്ഞത്...

ശ്രീജിത്തേട്ടാ,
ഇന്ത്യയില്‍ മണി ഒമ്പതായില്ലേ? ഇവിടെ വിശാല്‍ ഗഡി പറഞ്ഞ 7.30 പി എം.

8:37 AM, July 27, 2006  
Blogger ഫാര്‍സി പറഞ്ഞത്...

പ്രീയ മലായാളീ...
സാധാരണക്കാര്‍ മാത്രമെ നിയമപാലകരെ പേടിക്കാറുള്ളൂ.വേലി തന്നെ വിളവു തിന്നുന്ന രീതിയാണു നമ്മുടെ നാട്ടില്‍ കണ്ടു വരുന്നത്...

8:38 AM, July 27, 2006  
Blogger ശ്രീജിത്ത്‌ കെ പറഞ്ഞത്...

അയ്യോ. ഇപ്പോഴാ ശ്രദ്ധിക്കുന്നേ, ഞാന്‍ വീട്ടില്‍ പോകട്ടേ.

ദില്‍ബൂ, താങ്ക്സ്. പിന്നേ, ഈ ചേട്ടാ വിളി വേണോ? എനിക്കതിനുമാത്രം പ്രായം ഒന്നും ആയില്ലെന്നേ. മീശ തന്നെ മുളച്ചിട്ട് ഒരു വര്‍ഷം കഷ്ടി ആകുന്നതേയുള്ളൂ.

8:39 AM, July 27, 2006  
Blogger വിശാല മനസ്കന്‍ പറഞ്ഞത്...

'കൊക്ക് കുടലില്‍ കൊള്ളുന്നോന്നൊരു സംശം'
ഹഹഹ.. അരവിന്ദേ!

8:39 AM, July 27, 2006  
Blogger ദില്‍ബാസുരന്‍ പറഞ്ഞത്...

ഭൂത നാഥ സദാനന്ദാ.....
.................
രക്ഷോരക്ഷ മഹാബാഹൂ...
...................
.............രുഹ്യം നമോ നമ:

അയ്യപ്പന്‍ വിളക്ക് ചൂട് പിടിച്ചു. ആദി ചേട്ടന്‍ വന്നല്ലോ.

8:39 AM, July 27, 2006  
Blogger Adithyan പറഞ്ഞത്...

ദില്‍ബാ എന്നെ അങ്ങോട്ടു മരി. ;)

ജിത്ത് പറഞ്ഞ പോലെ എന്നേം ചേട്ടാന്നു വിളിക്കുന്നവര്‍ സ്വന്തം റിസ്ക്കില്‍ വിളിക്കണ്ടതാണ്. :)


അപ്പൊ മാഫോയു,
താങ്കളുടെ ബ്ലോഗില്‍ ആരും കമന്റ് ചെയ്യുന്നില്ല എന്നു വിചാരിച്ച് വിഷമിയ്ക്കരുത്.
1. താങ്കളുടെ ഹൃദയത്തോട് വളരെ അടുത്ത ഒരു വിഷയം എല്ലാവര്‍ക്കും അതു പോലെ ആകണമെന്നില്ല.
2. പിന്നെ പുതിയ ഒരാളുടെ ബ്ലോഗില്‍ കയറി ചുമ്മാ അങ്ങ് കമന്റിടാന്‍ എല്ലാര്‍ക്കും അല്‍പ്പം ഒരു സഭാകമ്പം ഒക്കെ കാണും... സ്വല്‍പ്പ സമയം കൊട്. എല്ലാം ശരിയാവും
3. പിന്നെ ബാക്കിയുള്ളവരുടെ ഡിസ്‌കഷനിലൊക്കെ കേറി ചുമ്മാ അങ്ങ് ഇന്വോള്‍വ് ആകാനേ... അങ്ങനെ അല്ല നാല്‍ പേര്‍ അറിയുന്നെ...

8:47 AM, July 27, 2006  
Blogger പാര്‍വതി പറഞ്ഞത്...

ഈ താപ്പാനകളുടെ കൂടെ ഞാനും കൂടട്ടെ സെഞ്ചുറി തെകയ്ക്കാന്‍? പണ്ടു കരിയിലയുടെ കൂടെ മണ്ണങ്കട്ട കാശിക്ക് പൊയ കഥ പോലെ ആവുമെന്നറിയാം എന്നാലും....

കമന്റുകള്‍ വായിച്ചു തീര്‍ക്കാന്‍ സമയം തികയുന്നില്ല.നൊട്ട് പാഡില്‍ ബ്ലൊഗ് ഐഡി ശേഖരിച്ചുവച്ച് ഇപ്പൊള്‍ ലീവെടുത്തിരുന്ന് വായിക്കുകയാണ്.

-പാര്‍വതി.

8:48 AM, July 27, 2006  
Blogger ബിരിയാണിക്കുട്ടി പറഞ്ഞത്...

ഇന്ന് ഓഫടി കളിക്കാന്‍ നല്ല മൂഡ്.. ഞാനുമുണ്ട്..

പിന്നെ മഫോയു, ആദി പറഞ്ഞ ആ കമ്പവും പിന്നെ താങ്കള്‍ എഴുതുന്ന വല്ല്യ വല്ല്യ കാര്യങ്ങളെ കമന്റാനുള്ള വിവരമില്ലായ്മയും..അതാണ് ഞാന്‍ മുണ്ടാണ്ട് പോയത് ട്ടാ.. ഇനിയിപ്പൊ നോക്കിക്കൊ.. സ്കൂള്‍ വിട്ട പോലെയല്ലേ കമന്റ് വരാന്‍ പോകുന്നത്....

8:56 AM, July 27, 2006  
Blogger prapra പറഞ്ഞത്...

എല്ലാ കത്തുകളും വന്ന ഉടനെ പൊട്ടിച്ച്‌ വായിച്ചിരുന്നു. ഈ പ്രാവശ്യവും ഡ്രാഫ്റ്റ്‌ കാണാത്തതിനാല്‍ അടുത്ത കത്തിന്‌ പ്രതീക്ഷിക്കുന്നു.

8:58 AM, July 27, 2006  
Blogger അരവിന്ദ് :: aravind പറഞ്ഞത്...

മാഫോയു ഒരു സൊകം ഇല്ല. മാഫോയി എന്നോഫ്ര്മ വരുന്നു.
മാഫ്രു എപ്പടി?.

ശ്ശൊ വിയെം തെറിച്ചു. ഒരു ഒടുക്കത്തെ ബഗ്ഗും കൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട് നേരം കുറേയായി. ഇവിടെ മണി ആറ്.
ഒരു ചേയ്ച് വരുത്തീട്ട് ടെസ്റ്റിംഗിനിടും..പിന്നെ ബ്ലോഗ് ചെയ്യും...ഒന്നും സംഭവിക്കില്ല..അപ്പൊ പിന്നേം ചേയ്ച്, പിന്നേം ടെസ്റ്റ്, പിന്നേം..എന്റെ ബഗ്ഗേശ്വരീ..കാത്തോളണേ..വയറു വെശക്കുന്നു.

9:03 AM, July 27, 2006  
Blogger Adithyan പറഞ്ഞത്...

എന്റെ പാര്‍വ്വതിച്ചേച്ചി,
താപ്പാനകളൊക്കെ പോയി, ഇനി എന്നെപ്പോലത്തെ കുഴിയാനകളേ ഉള്ളു.

ആഹാ.. ബീക്കുട്ടി എത്തിയോ... :)
ബീക്കുട്ടിനെ വല്ലപ്പൊഴുമേ കാണാറൊള്ളുല്ലോ...

പിന്നെ ഡ്രാഫ്റ്റ് അയക്കുന്നവര്‍ കജാഞ്ജി, ഓഫ് യൂണിയന്‍ എന്ന വിലാസത്തില്‍ അയക്കുക. വേറെ എവിടേലും അയച്ച് സര്‍വീസ് കിട്ടിയില്ലെങ്കില്‍ യൂ‍ണിയന്‍ ഉത്തരവാദിത്വം എടുക്കുന്നതല്ല...

9:03 AM, July 27, 2006  
Blogger Adithyan പറഞ്ഞത്...

ബീ4യൂ, അല്ല എം4യൂ, താങ്കള്‍ പറഞ്ഞ ‘നിയമത്തെ പേടി‘ എന്ന കാര്യം നമുക്കില്ല എന്നത് സത്യമാണ്. അത് നിയമം നടപ്പിലാക്കാന്‍ പറ്റാത്തതു കൊണ്ടും പിന്നെ കാലഹരണപ്പെട്ട നിയമങ്ങള്‍ കൊണ്ടുമാണ്.

ഇവിടെ പാര്‍ക്കിങ്ങ് നിയമം തെറ്റിച്ചാല്‍ 100+ ഡോളര്‍ പിഴ. ആരും നിയമം തെറ്റിക്കുന്നതിനു മുന്നെ ഒന്നു രണ്ട് മൂന്ന് തവണ ആലോചിയ്ക്കും.

അതേ പോലെ തന്നെ പ്രധാനമാണ് നിയമപാലകര്‍ അഴിമതിയ്ക്കും കൈക്കൂലിയ്കും വഴങ്ങാതെ നോക്കേണ്ടതിന്റെ ആവശ്യകത. അതിന് വേണ്ടത് ഇതൊക്കെ ചെയ്യുന്നവന്‍ മാതൃകാ പരമായി ശിക്ഷിയ്ക്കപ്പെടുമെന്ന് ഉറപ്പുവരുത്തലും പിന്നെ കൈക്കൂലി ഇല്ലാതെ തന്നെ മാന്യമായി ജീവിക്കാന്‍ അവര്‍ക്ക് അവസരം ഉണ്ടാക്കി കൊടുക്കലുമാണ്.

ഈ സെഞ്ചുറി അടി ഔട്ട് ഓഫ് ഫാഷന്‍ ആയില്ലെ? ഇതങ്ങു നിര്‍ത്താം?

9:10 AM, July 27, 2006  
Blogger ബിരിയാണിക്കുട്ടി പറഞ്ഞത്...

ഒരു ഹാഫെങ്കിലും അടിച്ചിട്ട് നിര്‍ത്താമെന്നേ.. പിന്നെ കജാഞ്ചി..കജാഞ്ചി, നിങ്ങക്ക് ഒരു അസ്സിസ്‌റ്റന്റ് ഒക്കെ വേണ്ടേ? ഇത്രേം പെരുത്ത അക്കൌണ്ട് ഒറ്റക്കെങ്ങനെ നോക്കി നടത്തും. എന്നെ അസ്സിസ്റ്റന്റ് ആക്കി നോക്ക്.. പിന്നെ എല്ലാം വളരെ എളുപ്പമാ..വെച്ചടി വെച്ചടി കേറ്റവും.. ആദിക്കങ്ങ് വിശ്രമിക്കാം.. യേത്?

9:21 AM, July 27, 2006  
Blogger Ali Bava അലി ബാവ പറഞ്ഞത്...

ഈ നാട്ടില് കുറ്റകൃത്യങ്ങള് കുറവായതിന്റെ കാരണം നാം ഇവിടെ നിയമത്തെ ഭയക്കുന്നു; നിയമ പാലകരെ അല്ല. നമ്മുടെ നാട്ടില്‍ നാം നിയമ പാലകരെ ഭയക്കുന്നു; നിയമത്തെ അല്ല. (ഉരുട്ടല്‍, സൂ‍ചി കയറ്റല്, അസഭ്യ വര്‍ഷം, ചവുട്ടി തിരുമ്മല് മുതലായവ). നമ്മുടെ നാട്ടില്‍ എത്ര വലിയ കേസായാലും ഒരു നല്ല വക്കീലും പിന്നെ കുറെ പ്പണവും രാഷ്ട്രീയ സാമിപ്യവും ഉണ്ടെങ്കില്‍ ഊരിപ്പോരാം. ഒരു കേരളിയന്‍ എന്ന് നിയമത്തെ ഭയക്കാന്‍ തുടങ്ങുന്നുവോ. അന്ന് നമ്മുടെ നാട് നന്നാവാന്‍ തുടങ്ങും.
You said it dear... that is the truth.
I am new here... anyway.... i appreciate you for posting such a letter

12:43 PM, July 27, 2006  
Anonymous കൂമന്‍ പറഞ്ഞത്...

“മീശ തന്നെ മുളച്ചിട്ട് ഒരു വര്‍ഷം കഷ്ടി ആകുന്നതേയുള്ളൂ“
അതെന്താ പറ്റിയത്, ശ്രീജിത്തേ!?

3:04 PM, July 27, 2006  
Blogger ഉമേഷ്::Umesh പറഞ്ഞത്...

അല്ലാ ഇതു നമ്മുടെ കുഴിക്കാലക്കാരനല്ലേ? ഞാന്‍ ഇലന്തൂര്‍ക്കാരനാണേ... (വീടു പഞ്ചായത്താപ്പീസിനും ഗണപതിയമ്പലത്തും അടുത്തു്.) ഇനി ഞാന്‍ കമന്റിട്ടില്ല എന്നു പറഞ്ഞു വക്കാരിയുടെ പേരു് എനിക്കിടണ്ടാ.

കുഴിക്കാല നടന്നു പോകാവുന്ന ദൂരം. നടന്നും സൈക്കിളിലും കാറിലും ബസ്സിലുമൊക്കെ പോയിട്ടുള്ള ഗ്രാമം.

കണ്ടോ, ഇപ്പോള്‍ വര്‍ക്കലക്കാരന്‍ കലേഷ് കുറിയാനിപ്പള്ളിക്കാരനാണെന്നു മനസ്സിലായില്ലേ? പിന്നെ പരസ്പരം, അരവിന്ദന്‍, ഏവൂരാന്‍, രാജേഷ് വര്‍മ്മ തുടങ്ങി ഒരു ബറ്റാലിയന്‍ തന്നെ ചുറ്റുമുണ്ടു്. അടുത്ത കേരളാ മീറ്റ് കുഴിക്കാലയില്‍ ആയിക്കോട്ടേ, എന്താ?

പിന്നെ വിളിക്കുമ്പോള്‍ ഞാന്‍ കുഴിക്കാലക്കാരാ എന്നു വിളിക്കും. മറ്റേ പേരിച്ചിരി പാടാ..

3:16 PM, July 27, 2006  
Blogger saptavarnangal പറഞ്ഞത്...

ഉമേഷേ,
കൂടുതല്‍ എളുപ്പത്തിനു കാലാ എന്നോ കുഴിക്കാലാ എന്നോ ആക്ക് ആ ‘ക്കാരന്‍‘ കൂടി കളഞ്ഞിട്ട് :)

മ4ഉ,
അപ്പീസ്സിനാ‍, നല്ല പണി!
പിന്നെ കമെന്റാമെന്നും ഇപ്പോ വായിച്ച് വായിച്ച് വിടാമെന്നും തോന്നും!

വീട്ടിലാണെങ്കിലോ..,
കീബോര്‍ഡും മൌസ്സും ഒരുമിച്ച് കിട്ടിയാ‍ല്‍ മോണീറ്ററ് കിട്ടൂല്ലാ.. മകന്‍ നീമ്മൊ കാണുവാരിക്കും..

അപ്പോ സീരിയസ്സ് കമന്റിങ്ങ് നടക്കൂലാ..

:)

7:31 PM, July 27, 2006  
Blogger കുറുമാന്‍ പറഞ്ഞത്...

സഹൃദയരായ ബ്ലോഗന്മാരെ, ബ്ലോഗിനികളേ, സഭക്ക് വന്ദനം........ജോലിതിരക്കില്‍ പെട്ട് അന്നാന്നത്തെ അപ്പം കണ്‍ഫേം ആക്കാന്‍ ഈ കുഴിയാന പോയതിനാല്‍ വരാനും, വായിക്കാനും വൈകിപോയി.......പക്ഷെ ആദിയും, ബിന്ദുവും, എല്‍ ജിയും അല്ല ഇഞ്ചിയും, എന്തിന് ഉമേഷ്ജീയും ഇറങ്ങിയ ഗോദായില്‍ ദാ മണ്ണു തൊട്ട് വന്ദിച്ച് ഞാനും ഇറങ്ങുന്നു.......


ഇപ്പോള്‍ ഞാന്‍ ഇരിക്കുന്ന പോട്ടം എടുത്താല്‍ എടുക്കുന്നയാള്‍ക്ക് അവാര്‍ഡ് ഉറപ്പ്.

ഇപ്പോള്‍ സമയം 8.05 രാവിലെ, വെള്ളിയാഴ്ച. മുടക്കുദിവസം. തലവഴി കമ്പിളിയിട്ട് മോണിറ്ററിന്നേം പുതപ്പിച്ച്, വെളിച്ചം ദുഖമാണുണ്ണീ, കമ്പ്യൂട്ടര്‍ ഡിസ്റ്റര്‍ബന്‍സ് എന്നു പറഞ്ഞു കിടക്കുന്ന കുറുമിയെ എനിക്ക് സത്യമായും പേടിയായതിന്നാലാണ് ഞാന്‍ ഈ പൊസിഷന്‍ സെലക്റ്റ് ചെയ്തത്.

ഇന്നലെ കുടുംബസമേതം ഫാര്യേടെ കസിന്റെ വീട്ടില്‍ പോയി ആര്‍മാദിച്ചു വന്നപ്പോള്‍ സമയം കൊച്ചുവെളുപ്പാന്‍ കാലം 3.23. വന്നതും ഫാര്യ എന്നെ കിടത്തിയുറക്കിയതിന്നുശേഷമാണ്, റിഷീനേം, അവീനേം കിടത്തിയുറക്കിയത്. പോരാത്തതിന്ന് വണ്ടി നേരാം വണ്ണം എത്തിച്ചതിന്ന് പഴനി ആണ്ടവന്ന് നാട്ടില്‍ പോയിട്ട് എന്റെ തല മൊട്ടയടിപ്പിക്കാംന്നും നേര്‍ന്നു (അവന്തികയുടെ തല മൊട്ടയടിക്കാന്‍ പഴനിയോ, മറുതമലയിലോ എന്തായാലും പോകണം, അതോടൊപ്പം എന്നേം ചേര്‍ത്തു അവള്‍.....പിന്നെ എന്റെ തലയാകുമ്പോ, വെറുതെ ചൂടുവെള്ളത്തില്‍ പഞി മുക്കി അമര്‍ത്തി തുടച്ചാല്‍ സംഭവം ക്ലീന്‍).

അല്ല ജോലിക്കുപോകേണ്ട ദിവസങ്ങളില്‍, രാവിലെ 7.20ന്നു അലാറം വച്ചാല്‍, സ്നൂസ് ചെയ്ത്, ചെയ്ത് 7.40 വരെ കിടക്കും, പിന്നെ ഫാസ്റ്റ് ഫോര്‍വാഡ് ചെയ്ത് എല്ലാം കഴിഞ്ഞ് (ബ്രേക്ക് ഡാന്‍സടക്കം, സോറി ബ്രേക്ക് ഫാസ്റ്റടക്കം)8.05 ഓഫീസിലേക്ക് തെറിക്കുന്ന ഞാന്‍, മുടക്കു ദിവസങ്ങളില്‍ 6 മണിക്കെഴുന്നേറ്റ് വെറുതെ മച്ചും നോക്കി, മച്ചില്‍ ഭഗവതിയെ ധ്യാനിച്ച് കിടക്കും........ആ സമയം ഫുള്‍ റ്റൈം (ഏതു പ്രതിസന്ധിയിലും)എനിക്ക് കമ്പനി തരുന്ന റിഷിക വരെ നല്ല ഉറക്കമായിരിക്കും. അങ്ങനെ ധ്യാനിക്കുന്നതിന്നിടയില്‍ ഞാന്‍ മച്ചില്‍ ഭഗവതിയോട് പ്രാര്‍ത്ഥിക്കും, ദേവ്യേ, എനിക്ക് ഭാഷാവരം തരൂന്ന്........

ഇന്നാ, കൊണ്ടുപോയ് തൊലയ്ന്ന് പറഞ്ഞ ഒരു നൂല് (ത്രെഡ്) തര്വോം ചെയ്യും.......അതാ പതിവ്.

പച്ചേങ്കില്, ഇന്നാ പതിവ് തെറ്റി...നൂലൂല്ല്യ, സൂച്യേല്ല............

അപ്പോ ഞാന്‍ വീണ്ടും ഉറങ്ങട്ടെ മഫോയു.

അടുത്ത അവറില്‍ സന്തിപ്പിന്‍ വരെ വിടൈ

9:24 PM, July 27, 2006  
Blogger Adithyan പറഞ്ഞത്...

അതിനു മോളില്‍ ഇട്ടേക്കണ 45 കമന്റിനും ഒറ്റക്ക് ഇടിച്ചു നില്‍ക്കുന്ന ഒരു കമന്റാണല്ലോ കുറുമാന്‍ ചേട്ടാ :))

ഇങ്ങനത്തെ ആണേല്‍ ഒരെണ്ണം തന്നെ ധാരാളം :))

9:30 PM, July 27, 2006  
Blogger ദിവ (diva) പറഞ്ഞത്...

മാഫോയീ എന്ന് കേട്ടപ്പോള്‍ ഒന്ന് ഞെട്ടി. ഇതെവിടെയോ കേട്ടിട്ടുള്ള പേരാണല്ലോ ഭഗോതീന്ന്...

എത്ര ശ്രമിച്ചിട്ടും ഓര്‍മ്മ വരുന്നില്ല. പിന്നെ ഗൂഗിളില്‍ തപ്പി. കിട്ടി. മാഫോയി കണ്‍സള്‍ട്ടന്റ്സ്. ഡെല്‍ഹി, ബാംഗ്ലൂര്‍.... ഒരു കാലഘട്ടഘട്ടഘട്ടത്തില്‍ എത്ര ഫോണ്‍ വിളിച്ചതാ.. എത്ര വിളികള്‍ക്കായി കാതോര്‍ത്തിരുന്നതാ...

അപ്പോള്‍, മലയാളം4യൂ, മടിച്ചുനില്‍ക്കാതെ, മടിച്ചു നില്‍ക്കാതെ കടന്നുവരൂ.... കടന്നു വരൂ.. നാളെയാണ് നാളെയാണ്.. നാളെയാണ്...

9:48 PM, July 27, 2006  
Blogger ദിവ (diva) പറഞ്ഞത്...

This comment has been removed by a blog administrator.

9:56 PM, July 27, 2006  
Blogger ശ്രീജിത്ത്‌ കെ പറഞ്ഞത്...

50-ആം കമന്റ്.

ആദ്യമായി ഞാന്‍ ഹാഫ്-സെഞ്ച്വറി അടിച്ചേ. എനിക്ക് സന്തോഷമായി. മഫോയൂ, നന്ദി.

കൂമന്‍ ചേട്ടാ, ഞാന്‍ എറണാകുളത്തുണ്ടായിരുന്ന കാലത്ത് മീശ വയ്ക്കാറുണ്ടായിരുന്നില്ല. അവിടെ അതിന് ഒരു മാര്‍ക്കറ്റ് ഇല്ല. കണ്ണൂരിലേക്ക് മാറിയതിന് ശേഷാം മീശ വച്ചത്. അതാ അങ്ങിനെ ഒരു കമന്റ് ഇട്ടത്. ഓരോ സ്ഥലത്തും ഓരോ സൌന്ദര്യസങ്കല്‍പ്പങ്ങളായാല്‍ നമ്മള്‍ (ആക്കും കൂടാം) ചുറ്റിപ്പോകത്തേയുള്ളൂ.

മഫോയൂ, ആരും ഈ ബ്ലോഗ് ശ്രദ്ധിക്കുന്നില്ല എന്ന പരാതി മാറിയില്ലേ? താങ്കളും ഈ ബ്ലോഗ് കുടുമ്പത്തിലെ ഒരു അംഗം തന്നെ ആണ്. എല്ലാവരും ഇവിടെ ഒരു പോലെ. ഇനി ധൈര്യമായി എഴുതിക്കോളൂ‍ കേട്ടോ. എല്ലാ ആശംസകളും.

10:10 PM, July 27, 2006  
Blogger വല്യമ്മായി പറഞ്ഞത്...

എന്താ 51നും ഒരു വിലയൊക്കെ ഇല്ലേ.
പിന്നെ യുഎഇ യില്‍ ഇപ്പൊ കമന്റൊന്നിന് എന്താ റേറ്റ്

10:29 PM, July 27, 2006  
Blogger കൈപ്പള്ളി പറഞ്ഞത്...

വായിച്ചു, ഇഷ്ടപ്പെട്ടു. :-)
ഇനിയും എഴുതണം. വായിക്കാം.

11:01 PM, July 27, 2006  
Blogger മലയാളം 4 U പറഞ്ഞത്...

എല്ലാ താപ്പാനകള്‍ക്കും കുഴിയാനകള്‍ക്കും വന്ദനം, ആദ്യമായി ഇത്രയും കമന്റുകള്‍ ചോദിച്ച് വാങ്ങിയതിന് ക്ഷമാപണം. ഞാന്‍ എഴുതുന്നത് ആരെങ്കിലും വായിക്കുന്നുണ്ടോ എന്നു മാത്രമേ എനീക്ക് സംശയം ഉണ്ടായിരുന്നുള്ളൂ.തീര്‍ന്നു! ഈ ബ്ലോഗ് ജന്മം സഫലമായ്. പ്രിയ ശ്രീജിത് താങ്കളുടെ കൈ പൊന്നാവട്ടേ. (തുടങ്ങിയതിനും 50യിലെത്തിച്ചതിനും) എന്റെ പേര്‍് പലരിലും കണ്‍ഫ്യ്യൂഷന്‍ ഉണ്ടാക്കി എന്ന് മനസിലാക്കി. മലയാളം ഫോര്‍ യൂ അഥവാ (വായനക്കാരന്റെ പ്രായവും സീനിയോരിറ്റിയും അനുസരിച്ച് മലയാളം നിങ്ങള്‍ക്കായ്/താങ്കള്‍ക്കായ്) എന്നു സംബോധന ചെയ്യുവാന്‍ ഇംഗ്ലീഷിനെ കൂട്ട് പിടിച്ചെന്നേയുള്ളൂ.

പിന്നെ എന്റെ പ്രധാന ലക്ഷ്യം മലയാള ഭാഷയെ ക്കൊണ്ട് വെബ് ലോകം നിറക്കുക എന്നതാണ്. മലയാളം വെബില്‍ തിരയുന്നവന്‍ നിരാശനാവാന്‍ പാടില്ല. അതിന് ഈ എളിയവനാല്‍ കഴിയുന്നത്ര.ചിലരെങ്കിലും തെറ്റിദ്‌ധരിച്ചുവോ? എഴുതുന്നത് അറിവില്ലായ്മയോ അബദ്‌ധമോ എന്ന് ചൂണ്ടിക്കാണിക്കുവാന്‍ മാത്രമാണ് ഞാന്‍ കമന്റ് എന്നു ഉദ്ദേശിച്ചത്. വിഷയത്തിന് പ്രാധാന്യം തോന്നിയാല്‍ ചറ്ച്ച തുടര്‍ന്നാല്‍ മതിയല്ലോ.

പിന്നെ എനിക്ക് ഒരു പേര് വേണമെന്ന് നിര്‍ബന്ന്ധമെങ്കില്‍ എന്റെ സൈറ്റിലെ ഫുട്ടര്‍ നോക്കുക. ആ‍ പേര് മറ്റാറ്ക്കും കണ്ടില്ല. (പിന്നെ ശ്രീജിത്തിന് മാത്രം എന്തും വിളിക്കാം “വിഡ്ഡി എന്നുള്‍പ്പടെ”). സ്വന്തമായി ഒരു മേല്‍ വിലാസമായി. ഇനി എനിക്ക് ധൈര്യമായി അഭിപ്രായപ്പെടാമല്ലോ. ഇനി എഴുത്തു നിര്‍ത്തി വായനയിലേക്ക് ശ്രദ്‌ധ കൊടുക്കാം. ഇപ്പോള്‍ ഞാന് ഒരു അനോണി അല്ലല്ലോ.

ഇതു വായിച്ച് ബോറടിച്ചെങ്കില്‍ ശ്രീ വിശാലന്റെ സില്‍ക്ക്, ശ്രീ കുറുമാന്റെ, ഒരു അമേരിക്കന്‍ സ്വപ്നം,പോറ്ക്ക് വിന്താലു തുടങ്ങിയവ വായിച്ച് ബോറടി മാറ്റുക

എല്ലാ അഭിപ്രായങ്ങള്‍ക്കും 1001 നന്ദി.

ജെയ് ബൂലോക ക്ലബ്, ജെയ് വായനക്കാരേ!!

1:51 AM, July 28, 2006  
Blogger മുല്ലപ്പൂ || Mullappoo പറഞ്ഞത്...

ആ വെറുതെ അല്ല....
എന്റെ അഡ്രസ്സില്‍ വിട്ട കത്തു ലവന്‍/ലവള്‍ അടിച്കു മാറ്റി. എന്തായാലും ഉള്ളടക്കം ഇവിടെ ഇട്ടതു നന്നായി മലയാളമെ...

2:00 AM, July 28, 2006  
Anonymous കൂമന്‍ പറഞ്ഞത്...

മഫോയൂ, താങ്കളുടെ ബ്ലോഗിന്റെ ഫൂട്ടറില്‍ പേരൊന്നും കണ്ടില്ല, ഒരു പഴഞ്ചൊല്ലു മാത്രമേയുള്ളു. അല്ല ഇനി അണ്ണാറക്കണ്ണനെന്നാകുമോ (തല ചൊറിഞ്ഞു ചിന്ത..) ഉദ്ദേശിച്ചത്? തെളിച്ചു പറയൂ, പക്ഷിവര്‍ഗ്ഗത്തില്‍പ്പെട്ട മന്ദബുദ്ധികള്‍ക്കും മനസ്സിലാകത്തക്ക രീതിയില്‍.

4:40 AM, July 28, 2006  
Blogger ചന്തു പറഞ്ഞത്...

കമന്റില്ലാതെ ആരും ഈ ബൂലോഗത്തില്‍ വിഷമിക്കാന്‍ പാടില്ല ..ഈ പോസ്റ്റ് ഇപ്പഴാ കന്റത്..താമസിച്ച്തിനു ക്ഷമാപണം.

4:48 AM, July 29, 2006  
Blogger നന്ദു പറഞ്ഞത്...

സന്തോഷായില്ലെ?.ശ്രീജിത്തിന്റെ കന്നി തേങ ഉടഞു.... 56 ഒത്തില്ലേ....????.
എഴുതുക.... പോസ്റ്റുക...കമന്റുകള്‍ വന്നൊളും പുറകെ....

കര്‍മ്മണ്ണ്യ്യേവാധികാരസ്ത്യെ......
മാ ഫലെഷു കഥാചനാ..
അങനെയെങാണ്ട് കൃഷ്ണേട്ടന്‍ പറഞിട്ടില്ലെ?.

5:43 AM, July 29, 2006  
Blogger മലയാളം 4 U പറഞ്ഞത്...

പ്രിയ ചന്തു, കമന്റിന് നന്ദി. തുറന്ന കത്ത് അടഞ്ഞു എന്നാണ് കരുതിയത്. ഞാന്‍ പതിവായി റേഡിയോ ഏഷ്യ കേള്‍ക്കാറുണ്ട്. ചന്തുവിന്റെ ലോകവും സന്തറ്ശിച്ചു. സ്വദേശം പൂജപ്പുര എന്ന് കണ്ടപ്പ്ലോള്‍ ഒന്നു ഞെട്ടിയോ?. പിന്നെ ഇഷ്ടപ്പെട്ട ബുക്ക് ബോബനും മോളിയും എന്ന് കണ്ടപ്പോള്‍ ഞാന്‍ വെറുതെ തെറ്റിദ്ദരിച്ചതെന്ന് മനസിലായി. താങ്കള്‍ ഒരു കലാ കുടുംബത്തിലെ അംഗമെന്നത് ഏറെ സന്തൊഷം തരുന്ന ഒന്നാണ് (ജനനം കൊണ്ടും, ജോലി കൊണ്ടും) മുംബെയിലും ഡല്‍ഹിയിലും ജീവിച്ചപ്പോള്‍ കിട്ടാഞ്ഞ ഒരു അനുഗ്രഹം ഈ പ്രവാസ ജീവിതം തുടങ്ങിയപ്പോള്‍ മുതല്‍ എനിക്ക് ലഭിച്ചു. മറ്റൊന്നുമല്ല 4 ഓളം മലയാള റേഡിയോ പ്രക്ഷേപണങ്ങള്‍. മലയാളിക്ക് ആനന്ദലബ്ദിക്കിനിയെന്തു വേണം.

5:54 AM, July 29, 2006  
Blogger rahim പറഞ്ഞത്...

ഈ നാട്ടില് കുറ്റകൃത്യങ്ങള് കുറവായതിന്റെ കാരണം നാം ഇവിടെ നിയമത്തെ ഭയക്കുന്നു; നിയമ പാലകരെ അല്ല. നമ്മുടെ നാട്ടില്‍ നാം നിയമ പാലകരെ ഭയക്കുന്നു; നിയമത്തെ അല്ല. (ഉരുട്ടല്‍, സൂ‍ചി കയറ്റല്, അസഭ്യ വര്‍ഷം, ചവുട്ടി തിരുമ്മല് മുതലായവ). നമ്മുടെ നാട്ടില്‍ എത്ര വലിയ കേസായാലും ഒരു നല്ല വക്കീലും പിന്നെ കുറെ പ്പണവും രാഷ്ട്രീയ സാമിപ്യവും ഉണ്ടെങ്കില്‍ ഊരിപ്പോരാം. ഒരു കേരളിയന്‍ എന്ന് നിയമത്തെ ഭയക്കാന്‍ തുടങ്ങുന്നുവോ. അന്ന് നമ്മുടെ നാട് നന്നാവാന്‍ തുടങ്ങും sസത്യം സത്യം നഗ്ന സത്യം

11:17 AM, March 26, 2007  

Post a Comment

<< ഒന്നാം പേജിലേക്ക്