Tuesday, May 30, 2006

കുഴിക്കാലാ എന്ന എന്റെ ഗ്രാമം.

കുഴിക്കാലാ എന്ന എന്റെ ഗ്രാമത്തെ പറ്റി ഞാനൊന്നു ബ്ലോഗട്ടെ. പ്രായപൂർത്തിയെത്തിയ യുവാക്കൾ ഉപജീവനത്തിന് നാടുവിട്ടില്ല എങ്കിൽ സംശയത്തോടെ നോക്കുന്ന എന്റെ ഗ്രാമം. ഞാനും അത് തന്നെ ഭയന്ന് നാടു വിട്ടെങ്കിലും എന്റെ നാടിന്റെ സുന്ദരമായ ഓർമ്മകൾ മാത്രമാണ് എന്റെ മുന്നോട്ടൂള്ള ജീവിതത്തിന്റെ പ്രചോദനം. ന്യായമായും വായനക്കാരന് സംശയം തോന്നിയേക്കാം. എന്താണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. കുഴിക്കാലാ എന്ന പേരിൽ നിന്ന് സംസ്ക്കാരമോ, നാഗരികതയോ എത്തി ച്ചേർന്നിട്ടില്ല എന്ന് തെറ്റിദ്‌ധരിക്കപ്പെട്ടേക്കാം. എന്നാൽ സ്വന്തം കമ്പ്യൂട്ടറിലെ വീഡിയോ കോൻഫറൻസ് വിന്‌ഡോവിലൂടെ വിദൂരതയിലുള്ള കൊച്ചു മക്കളുടെ കുസ്രുതികൾ കണ്ട് നെടുവീർപ്പിടുന്ന വ്യദ്‌ധ ജനങ്ങളാൽ സമ്പുഷ്ഠമാണ് എന്റെ ഗ്രാമം. അവിടെയുള്ള കാടിനും തോടിനും വയലിനും വീഡിയോ കാസറ്റുകളിൽ കൂടിയും, സീഡികളിൽ കൂടിയും ലോകത്തിന്റെ നാനാഭാഗത്തും എത്താൻ കഴിഞ്ഞു എന്നതും നാഗരികതയിൽ എന്റെ ഗ്രാമവും ഒട്ടും പിന്നിൽ അല്ല എന്ന് തെളിയിക്കുന്നു.

6 മറുമൊഴികള്‍ :

Blogger evuraan പറഞ്ഞത്...

സ്വാഗതം...

ഇലന്തൂര്‍ക്കാരന്‍ ഉമേഷാണ് നമ്മുടെയൊക്കെ ഹെഡ്‌മാഷ്ടര്‍. ഞാന്‍ ഇലവുംതിട്ട/പുല്ലാമല/പ്രക്കാനം -കാരനും.

വീണ്ടും, മലയാള ബൂലോഗത്തേക്ക് സ്വാഗതം.

ഇതൊന്നു കാണുക, ഒപ്പം ഇതും - www.thanimalayalam.org

7:17 AM, May 30, 2006  
Blogger പരസ്പരം പറഞ്ഞത്...

കുഴിക്കാലക്കാരാ..ഇലന്തൂര്‍ക്കാരനായ ഉമേഷ്ജിയുടെയും ഇലവുംന്തിട്ടക്കാരനായ ഏവൂരാന്റെയും കാലടികളെ പിന്തുടര്‍ന്ന് മാരാമണ്‍ക്കാരനായ ഞാനും ബ്ലോഗുലത്തിലേക്ക് സ്വാഗതമോതുന്നു.

5:57 AM, May 31, 2006  
Blogger reshma പറഞ്ഞത്...

സ്വാഗതം.കുഴിക്കല അപ്പോ കേരളത്തിന്റെ ഒരു മിനിയേച്ചറാന്നാ...?
പോസ്റ്റുകളുടെ ടൈറ്റിലും മലയാളത്തില്‍ തന്നെ എഴുതാന്‍ പറ്റും ട്ടോ:)

5:32 PM, May 31, 2006  
Blogger മലയാളം 4 U പറഞ്ഞത്...

അക്ഷരങ്ങള്‍ ആദ്യമായി പയറ്റിയത് വെള്ളതേക്കാത്ത സ്വന്തം ചുവരുകളില്‍ സ്കൂളില്‍നിന്ന് കിട്ടിയ മുറിച്ചോക്കിനാല്‍. അന്ന് ആശാട്ടിയുടെ ശകാരവും ചെവിയില്‍ പിടിച്ച് നനച്ച തുണി കൊണ്ട് അതു മായ്പ്പിക്കാന്‍ ശ്രമിച്ചതുമാണ് ആദ്യകാല അനുഭവം. ഇതിപ്പോ ആകാശത്തില്‍ ഒരു ചുവരും അതിന്മേലെ മാത്ര്യഭാഷയില്‍ എഴുതുവാന്‍ ഒരു ബ്ലോകുലവും അറിവില്ലായ്മയെങ്കിലും അതുവായിക്കാനും അഭിപ്രായപെടാനും ചുരുക്കമെങ്കിലും ചിലര്‍. ചെവിയില്‍ പ്പിടിക്കാന്‍ ആരുമില്ലാത്തതിനാല്‍ എനിക്ക് എങ്ങനെയും എഴുതാമല്ലോ. പണ്ട് വിദ്യാലയത്തിലെ യൂത്ഫെസ്റ്റിവലിന് പാടുവാന്‍ ഒരു മോഹം എല്ലാവരുടെയും മുമ്പിലാകുമ്പോ ചുമ്മാ ഒരു വിറയല്. കര്‍ട്ടന്‍റെ പിന്നില്‍ നിന്ന് അങോട്ട് തട്ടി. കൈയടിയോ കൂവലോ എന്തുമാവട്ടെ. നമ്മടെ ആഗ്രഹം അങ്ങു സാധിച്ചു. അതുപോലെ ഈ കര്‍ട്ടന് പുറകിലിരുന്ന് ഞാനും ഒന്നു ബ്ലോഗട്ടെ. ഈ സ്ക്രീനിനു പുറകില്‍ കൂറെ ഐ സി കളും, കപ്പാസിറ്റര്‍കളും റെസിസ്റ്റന്സും മാത്രം. അവര്‍ക്കെന്തറിയാം പാവങ്ങള്‍. എല്ലാവര്‍ക്കും നന്ദി. തനിമലയാളത്തിനും അതിലേക്ക് പ്രവേശിപ്പിച്ചവര്‍ക്കും നന്ദി.

3:39 AM, June 01, 2006  
Blogger ജേക്കബ്‌ പറഞ്ഞത്...

സ്വാഗതം.

5:43 AM, June 01, 2006  
Blogger Kalesh Kumar പറഞ്ഞത്...

കുഴിക്കാലാ, ഇലവുംതിട്ട, മാരാമണ്‍ എന്നീ പ്രദേശങ്ങളുടെ അടുത്തുതന്നെയുള്ള കുറിയാനപ്പള്ളിക്കാരനാ‍യ എന്റെ വക ഒരു സ്വാഗതം കൂടെ ഇരിക്കട്ടെ!

6:29 AM, July 15, 2006  

Post a Comment

<< ഒന്നാം പേജിലേക്ക്