Tuesday, May 30, 2006

Achuthanadan's Language Issue

കഴിഞ്ഞ ദിവസം ഒരു പ്രമുഖ മലയാള ചാനലിൽ സം‌പ്രേഷണം ചെയ്ത ഒരു കോമഡി പരിപാടിയിൽ നമ്മുടെ മുഖ്യ മന്ത്രി ശ്രീ അച്ചുതാനന്ദനെ ഇംഗ്ലീഷ് അറിയില്ല എന്ന് രീതിയിൽ അധിക്ഷേപിക്കുന്നത് എനിക്ക് അത്ര രുചിച്ചില്ല. സത്യത്തിൽ ജീവിക്കാൻ അന്യഭാഷ പഠിച്ച് സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്ത നമ്മൾ അല്ലെ പരിഹസിക്കപ്പെടേണ്ടത്. ആശയപരമായി കമ്മൂണിസത്തോട് എതിർപ്പാണെങ്കിലും മാത്രുഭാഷ മാത്രം വശമാക്കി കേരളത്തിലെ ഒന്നാം പൌരനായി ത്തീർന്ന അദ്‌ദ്ദേഹത്തെ നാം മാത്യക ആക്കുന്നതല്ലെ ബുദ്‌ധി.

3 മറുമൊഴികള്‍ :

Blogger കേരളീയന്‍ പറഞ്ഞത്...

ഇംഗ്ലീഷ് അറിയില്ലെന്നത് ഒരു കുഴപ്പമല്ല. എന്നാല്‍ അഭ്യസ്തവിദ്യരായ, ആഗോളവത്കൃതലോകത്തില്‍ തങ്ങളുടെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന മലയാളി യുവജനങ്ങളെ നയിക്കാന്‍ പുതിയ രീതികളോ, സാങ്കേതിക വിദ്യയോ വികസന സങ്കല്പങ്ങളോ അറിയാത്ത പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരു 84 വയസ്സുകാ‍രനു കഴിയുമോ എന്നും കൂടി ചിന്തിക്കേണ്ടതാണ്‍. രാഷ്ട്രീയക്കാര്‍ക്ക് മിനിമം വിദ്യാഭ്യാസ യോഗ്യതയും റിട്ടയര്‍മെന്റ് പ്രായവും നിശ്ചയിക്കണമെന്നാണ്‍ എന്റെ പക്ഷം.

2:59 AM, May 30, 2006  
Anonymous Anonymous പറഞ്ഞത്...

ഇത്രയും പഴയ പോസ്റ്റിന് കമന്റിട്ടതിന് പട്ടും വളയും തന്നേക്കരുത്. ഈ മൂപ്പിലാന്‍ (അച്യുതാനന്ദന്‍) 83ആം വയസില്‍ ലിനക്സിനെപ്പറ്റിയും ഓപ്പണ്‍ സോഴ്സിനെപ്പറ്റിയും ഒക്കെ വിശദമായി പഠിച്ച് നിയമ സഭയില്‍ പ്രസംഗിച്ചിരുന്നു. അന്ന് പ്രായവും വിദ്യാഭ്യാസവും ഒക്കെയുള്ള പലരും നിയമസഭയില്‍ “ഇതെന്തര്?” എന്നു കോട്ടുവായിട്ടിരുന്നതായും കേട്ടു.

3:09 PM, July 27, 2006  
Blogger Santhosh പറഞ്ഞത്...

‘വിശദമായി പഠിച്ച്’ എന്നൊക്കെ പറയുന്നത് അതിശയോക്തിയല്ലേ? മൂപ്പില്‍‍സ് ‘83-ആം വയസില്‍ ലിനക്സിനെയും ഓപ്പണ്‍ സോഴ്സിനെയും’ പൊക്കിനടക്കുന്നതിന്‍റെ കാരണം പകല്‍ പോലെ വ്യക്തമാണ്.

3:58 PM, July 27, 2006  

Post a Comment

<< ഒന്നാം പേജിലേക്ക്