Thursday, June 01, 2006

കുഴിക്കാലായില്‍ നിന്നും മലയാളം വീണ്ടും.

അക്ഷരങ്ങള്‍ ആദ്യമായി പയറ്റിയത് വെള്ളതേക്കാത്ത സ്വന്തം ചുവരുകളില്‍ സ്കൂളില്‍നിന്ന് കിട്ടിയ മുറിച്ചോക്കിനാല്‍. അന്ന് ആശാട്ടിയുടെ ശകാരവും ചെവിയില്‍ പിടിച്ച് നനച്ച തുണി കൊണ്ട് അതു മായ്പ്പിക്കാന്‍ ശ്രമിച്ചതുമാണ് ആദ്യകാല അനുഭവം. ഇതിപ്പോ ആകാശത്തില്‍ ഒരു ചുവരും അതിന്മേലെ മാത്ര്യഭാഷയില്‍ എഴുതുവാന്‍ ഒരു ബ്ലോകുലവും അറിവില്ലായ്മയെങ്കിലും അതുവായിക്കാനും അഭിപ്രായപെടാനും ചുരുക്കമെങ്കിലും ചിലര്‍. ചെവിയില്‍ പ്പിടിക്കാന്‍ ആരുമില്ലാത്തതിനാല്‍ എനിക്ക് എങ്ങനെയും എഴുതാമല്ലോ. പണ്ട് വിദ്യാലയത്തിലെ യൂത്ഫെസ്റ്റിവലിന് പാടുവാന്‍ ഒരു മോഹം എല്ലാവരുടെയും മുമ്പിലാകുമ്പോ ചുമ്മാ ഒരു വിറയല്. കര്‍ട്ടന്‍റെ പിന്നില്‍ നിന്ന് അങോട്ട് തട്ടി. കൈയടിയോ കൂവലോ എന്തുമാവട്ടെ. നമ്മടെ ആഗ്രഹം അങ്ങു സാധിച്ചു. അതുപോലെ ഈ കര്‍ട്ടന് പുറകിലിരുന്ന് ഞാനും ഒന്നു ബ്ലോഗട്ടെ. ഈ സ്ക്രീനിനു പുറകില്‍ കൂറെ ഐ സി കളും, കപ്പാസിറ്റര്‍കളും റെസിസ്റ്റന്സും മാത്രം. അവര്‍ക്കെന്തറിയാം പാവങ്ങള്‍. എല്ലാവര്‍ക്കും നന്ദി. തനിമലയാളത്തിനും അതിലേക്ക് പ്രവേശിപ്പിച്ചവര്‍ക്കും നന്ദി.

1 മറുമൊഴികള്‍ :

Blogger ചില നേരത്ത്.. പറഞ്ഞത്...

കുഴിക്കാലേ..
സ്വാഗതം ..അല്ല പിന്നെ, അങ്ങട് പോസ്റ്റെന്നെ..ആര് ചോദിക്കാന്‍..ആര് വേദനിപ്പിക്കാന്‍..
തുടരൂ..
സസ്നേഹം
ഇബ്രു

5:31 AM, June 01, 2006  

Post a Comment

<< ഒന്നാം പേജിലേക്ക്