Wednesday, July 12, 2006

പ്രവാസി കുടുംബത്തില്‍ ഗര്‍ഭം Pregnancy ഒരു പാപമോ?

ക്ഷമിക്കണേ ഇപ്പോ എനിക്കങ്ങനാ തോന്നുന്നത്‌. ഷാര്‍ജയിലെ ഒരു പ്രധാന പ്രൈവറ്റ്‌ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന 15ഓളം മലയാളി നഴ്സുമാര്‍ക്കാണ്‌ ഇത്തരത്തില്‍ ഒരു ദുര്‍ഗ്ഗതി. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ആതുര സേവന രംഗത്ത്‌ പ്രമുഖയായ ഒരു ഇന്ത്യന്‍ വനിതാ ഗൈനക്കോളജിസ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനമാണിതെന്നുള്ള്തത്‌ ആണ്‌ ഏറെ സങ്കടം. മിഡില്‍ ഈസ്റ്റിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത വായിക്കാന്‍ ഇതാ ഇവിടെ അമര്‍ത്തൂ.


സംഗതി അസൂയക്കാര്‍ NRE DIPOSIT മാത്രമാണു ലക്ഷ്യം എന്നു പറയുമെങ്കിലും ഈ കാലത്ത്‌ അച്ചി വരുമാനം ഒരു സാധാരണ പ്രവാസി കുടുംബത്തിന്റെ നിലനില്‍പ്പു കൂടിയാണെന്നത്‌ ഒരു സത്യം. അനുദിനം വര്‍ദ്‌ധിക്കുന്ന ഫ്ലാറ്റ്‌ വാടകയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇത്തരക്കാര്‍ ബുദ്‌ധിമുട്ടുമ്പോഴാണ്‌ ഗര്‍ഭിണിയായതിന്റെ പേരില്‍ 6മുതല്‍ 8 വരെ മാസം അവധി എടുത്ത്‌ വീട്ടില്‍ ഇരുന്നു കൊള്ളാന്‍ പറയുന്നത്‌. ഇതു വഴി മാനേജ്മെന്റിന്‌ ലാഭം 45ദിവസം വരെയുള്ള മാറ്റേര്‍ണറ്റി ലീവ്‌, സ്റ്റാഫ്‌ എന്ന പരിഗണനയിലുള്ള മറ്റു ഗര്‍ഭസംബന്‌ധമായ പരിശോധനകള്‍ എന്നിവ ഒഴിവാക്കാം. സ്വാഭാവികമായും ഗര്‍ഭിണികള്‍ക്ക്‌ ഉണ്ടാകുന്ന അസ്വസ്ഥത ജോലിയെ ബാധിക്കുന്നതിനാല്‍ പകരം ഉത്സാഹവതികളെ ആ സ്ഥാനത്ത്‌ ജോലിക്ക്‌ വയ്ക്കാം. (ഒഴിഞ്ഞ കാളവണ്ടി വലിക്കുമ്പോളുള്ള ഉത്സാഹവും വേഗതയും നിറഞ്ഞ കാളവണ്ടി വലിക്കുമ്പോള്‍ കാളകള്‍ക്കില്ലല്ലോ) ഏതൊരു നിയമവ്യവസ്ഥയെയും ചോദ്യം ചെയ്യുന്ന തരത്തില്‍ ഉള്ള ഇത്തരം നടപടികള്‍ എടുക്കുമ്പോള്‍ ഒരു കാര്യം മറക്കാതിരുന്നാല്‍ നന്ന്. ഒരു സ്ത്രീക്ക്‌ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനായി ഈശ്വരന്‍ നല്‍കിയ ദാനമാണ്‌ പ്രസവം എന്നത്‌. അതിന്റെ പേരില്‍ കര്‍മ്മരംഗങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുമ്പോള്‍ സ്വന്തം മാതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. എന്നാല്‍ നമ്മുടെ വനിതകള്‍ ഈ രംഗത്ത്‌ ഏത്‌ പ്രതികൂല അവസ്ഥയിലും അര്‍പ്പണമനോഭാവത്തോടെ ജോലി ചെയ്യും എന്നത്‌ ആഗോള തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്‌.

ഈ കാലയളവിന്‌ ശേഷം ജോലി തിരികെ ലഭിക്കും എന്നതിനും ഉറപ്പില്ല. കാരണം ഒഴിവു വന്ന പോസ്റ്റിലേക്ക്‌ റീപ്ലേസ്‌ ചെയ്യുന്നവര്‍ താല്‍ക്കാലികമായല്ലല്ലോ നിയമിക്കപ്പെടുന്നത്‌. ഏതായാലും കേട്ടുകേള്‍വി പോലുമില്ലാത്ത ഇത്തരം മനുഷ്യത്തമില്ലായമെക്കെതിരെ ഒരാളെങ്കിലും പ്രതികരിച്ച്‌ കണ്ടതു കൊണ്ടാണ്‌ ഞാന്‍ ഇത്‌ എല്ലാവരുടെയും ശ്രദ്‌ധയില്‍ പ്പെടുത്താം എന്നു കരുതിയത്‌. മാത്രമല്ല നാട്ടില്‍ ഗള്‍ഫ്‌ സ്വപ്നവുമായി കഴ്യുന്ന നഴ്സിംഗ്‌ വിദ്‌ധ്യാര്‍ത്‌ഥികള്‍ ഇത്തരം ഒരു ജോലി സ്ഥിരതയെയില്ലായ്മ ഇവിടെ നിലനില്‍ക്കുന്നു എന്നു മനസിലാക്കട്ടെ. നാട്ടിലെ സ്വാശ്രയം എന്ന പേരില്‍ നടക്കുന്ന നിയമയുദ്‌ധങ്ങള്‍ കാണുമ്പോള്‍ എനിക്ക്‌ തോന്നുന്നത്‌ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ്‌ ഡിഗ്രി സ്വന്തമാക്കുന്നവര്‍ ഇത്തരത്തില്‍ ഉള്ള കച്ചവടക്കാര്‍ ആയി മാറും എന്നുള്ളതിന്‌ എന്താണ്‌ സംശയം. ആതുര സേവനം എന്ന പേരില്‍ നടത്തുന്ന ഈ ബിസിനസില്‍ നിന്നു മാത്രമാണ്‌ ഇന്ന് ഏറെ ലാഭം കൊയ്യാനാവുന്നത്‌ എന്നു തോന്നുന്നു. എന്റെ അഭിപ്രായത്തില്‍ 50% സീറ്റില്‍ NRE , സ്വദേശി , മെറിറ്റ്‌ എന്ന രീതിയില്‍ ഒരു തരം തിരിവു വയ്ക്കാതെ പരസ്യമായ ഒരു ലേലം നടത്തുകയോ, സീല്‍ ചെയ്ത റ്റെന്‍ഡര്‍ പ്രകാരം മെഡിക്കല്‍ സീറ്റുകള്‍ വീതിക്കുകയോ ചെയ്യുന്നതല്ലെ ഇതിലും നല്ലത്‌. പണം കൂടുതല്‍ ഉള്ളവന്‍ കൂടുതല്‍ കൊടുക്കട്ടേന്നേ): ബാക്കിയുള്ള 50% അര്‍ഹതയൂള്ളവര്‍ക്ക്‌ കൊടുത്താല്‍ മതി. (നമ്മുടെ വിഷമം കൊണ്ടെഴുതിപ്പോയതാണു കേട്ടോ.)

ആതുരസേവനം നടത്തുന്നവരൂടേയും അതില്‍ ജോലിചെയ്യുന്നവരുടേയും ഫലം ലഭിക്കുന്ന രോഗിയുടേയും ലക്ഷ്യം സുഗമമായ സ്വന്തം ജീവിതം ആണെന്നത്‌ മറന്നാല്‍ നാളെ ഈ രംഗത്തിന്റെ അവസ്ത്ഥ എന്താവും? ഒരു പ്രവാസിക്ക്‌ ഇത്തരത്തിലുളള മാനുഷിക ധര്‍മ്മം നടത്തുവാനുള്ള അവകാശവും നിഷേധിക്കപ്പെട്ടുവോ.

6 മറുമൊഴികള്‍ :

Blogger myexperimentsandme പറഞ്ഞത്...

ബ്രിട്ടണു പുറമേ ഗള്‍ഫും നേഴ്‌സിംഗ് ജോലിക്ക് തദ്ദേശീയരെ വെക്കാന്‍ പോകുന്നു എന്നൊരു വാര്‍ത്ത ഇന്നത്തെ ദീപികയില്‍. കാരണം, ഗള്‍ഫില്‍ പരിശീലനം ലഭിച്ച പലരും അതിനുശേഷം യൂറോപ്പ്/അമേരിക്ക എന്നിവടങ്ങളിലേക്ക് പോകുന്നത്രേ.

6:57 AM, July 12, 2006  
Blogger മലയാളം 4 U പറഞ്ഞത്...

വാസ്ഥവത്തില്‍ ഇത്തരം അരക്ഷിതാവസ്ഥയാണ് നഴ്സുമാറ് കൂട്ടത്തോടെ ഇവിടെ നിന്നും പോകുന്നത്. മതിയായ വേതനവും സ്ഥിരതയുള്ള ജോലിയുമുണ്ടെങ്കില്‍ യു എ ഇ വിട്ടു പോകുവാന്‍ ആരും ശ്രമിക്കില്ല.

8:17 AM, July 12, 2006  
Blogger ഡാലി പറഞ്ഞത്...

അയ്യൊ ഇതു കാണാന്‍ വൈകിയല്ലൊ.
ഇതു ചര്‍ച്ച ചെയ്യേണ്ട ഒന്നു തന്നെ. ഇവിടെ അടിസ്ഥാന മാനുഷിക അവകാശങ്ങള്‍ ആണ് അവഗണിക്കപെടുന്നത്. ഇതു എല്ലാവരുടെയും ശ്രദ്ധയില്‍പെടുത്തിയ കൂട്ടുകാരി?രന്‍ പ്രശംസ അര്‍ഹിക്കുന്നു.

2:57 AM, July 14, 2006  
Blogger evuraan പറഞ്ഞത്...

ലാഭം നോക്കി ഗര്‍ഭിണികളെ മാറ്റിയിരുത്തുന്നത്, ഖേദകരം തന്നെ.

5:11 PM, July 23, 2006  
Blogger ലിഡിയ പറഞ്ഞത്...

ഇത് ഗള്‍ഫിലെ മാത്രം പ്രശ്നമല്ലല്ലോ സുഹൃത്തേ!, ഇതാ ഗ്ലോബലൈസേഷനും പ്രൈവറ്റൈസേഷനും വളകൂറുള്ള മണ്ണ് ധാനം ചെയ്യുന്ന ഇന്ത്യയിലും,നേഴ്സിങ്ങില്‍ മാത്രമല്ല എല്ലാ രംഗത്തും ഗര്‍ഭിണിയായ സ്ത്രി ഒരു ഭാരം തന്നെ ആണ്.ഞാന്‍ ജൊലി ചെയ്തിരുന്ന അടിമുടി ഇന്ത്യന്‍ എന്നഭിമാനിക്കുന്ന ഒരു പ്രശസ്ത കമ്പനി പോലും വിവാഹിത എന്ന് കാട്ടിയതിനാല്‍ ആപ്ലിക്കേഷന്‍ റിജക്റ്റ് ചെയ്തു. കാരണം മുകളില്‍ പറഞ്ഞത് തന്നെ.മെറ്റേണിറ്റി ലീവ് കാരണം പ്രമൊഷനും ശമ്പളവും നഷ്ടപ്പെടുന്നത് പ്രൈവറ്റ് കമ്പനികളില്‍ സാധാരണമാണ്.

പ്രസവിക്കെണ്ടെന്ന് സ്ത്രി തീരുമാനിച്ചാല്‍ തീരുമായിരിക്കും ഈ പ്രശ്നം....;-)

-പാറു.

11:46 AM, July 24, 2006  
Blogger ലിഡിയ പറഞ്ഞത്...

ഇത് ഗള്‍ഫിലെ മാത്രം പ്രശ്നമല്ലല്ലോ സുഹൃത്തേ!, ഇതാ ഗ്ലോബലൈസേഷനും പ്രൈവറ്റൈസേഷനും വളകൂറുള്ള മണ്ണ് ധാനം ചെയ്യുന്ന ഇന്ത്യയിലും,നേഴ്സിങ്ങില്‍ മാത്രമല്ല എല്ലാ രംഗത്തും ഗര്‍ഭിണിയായ സ്ത്രി ഒരു ഭാരം തന്നെ ആണ്.ഞാന്‍ ജൊലി ചെയ്തിരുന്ന അടിമുടി ഇന്ത്യന്‍ എന്നഭിമാനിക്കുന്ന ഒരു പ്രശസ്ത കമ്പനി പോലും വിവാഹിത എന്ന് കാട്ടിയതിനാല്‍ ആപ്ലിക്കേഷന്‍ റിജക്റ്റ് ചെയ്തു. കാരണം മുകളില്‍ പറഞ്ഞത് തന്നെ.മെറ്റേണിറ്റി ലീവ് കാരണം പ്രമൊഷനും ശമ്പളവും നഷ്ടപ്പെടുന്നത് പ്രൈവറ്റ് കമ്പനികളില്‍ സാധാരണമാണ്.

പ്രസവിക്കെണ്ടെന്ന് സ്ത്രി തീരുമാനിച്ചാല്‍ തീരുമായിരിക്കും ഈ പ്രശ്നം....;-)

-പാറു.

11:47 AM, July 24, 2006  

Post a Comment

<< ഒന്നാം പേജിലേക്ക്