Wednesday, July 12, 2006

വരമൊഴി ഒരു വരദാനം

കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി ഞാന്‍ ഒരു നിശബ്ദ വായനക്കാരനായിരുന്നു. കൊച്ചി മീറ്റും എമിറേറ്റ്സ്‌ മീറ്റും കഴിഞ്ഞതോടെ ആര്‍ക്കും എന്നെ അറിയില്ലെങ്കിലും എല്ലാവരെയും എനിക്ക്‌ പരിചയവുമായി. ഇന്റര്‍നെറ്റിലൂടെ മലയാളം മലയാളം എന്നു കുറെ നാള്‍ സെര്‍ച്ച്‌ ചെയ്തതിന്റെ ഫലമായാണ്‌ മലയാളത്തിലുള്ള ബ്ലോഗുകള്‍ കണ്ടെത്തിയത്‌. പിന്നീട്‌ ആദ്യത്തെ ആവേശത്തില്‍ ഒരു ബ്ലോഗ്‌ തട്ടിക്കൂട്ടുകയും ഒന്നു രണ്ട്‌ അബദ്ധങ്ങള്‍ എഴുതി വിടുകയും ചെയ്തു. എന്നാല്‍ (വിമര്‍ശനങ്ങളോടൊപ്പം) തനിമലയാളം.ഓര്‍ഗ്‌ ലേക്കുള്ള വഴിയും ശ്രീ.ഉമേഷ്‌ തന്നതോടെ ഞാന്‍ ഒരു ബ്ലോഗു വായനക്കാരന്‍ ആയി തീരുകയായിരുന്നു. പിന്നീടാണ്‌ പടിയടച്ച്‌ പിണ്ഠം വയ്കുക എന്നൊക്കെ പറയുന്നതു പോലെ ഇറങ്ങിയ സൈറ്റിലേക്ക്‌ കയറാന്‍ പാസ്‌വേര്‍ഡ്‌ ഓര്‍ത്തിരിക്കണം എന്നത്‌ ശ്രദ്‌ധിച്ചത്‌ അങ്ങനെ മറ്റു വായനകള്‍ക്കിടയില്‍ സ്വന്ത സൈറ്റിന്റെ കാഴ്ച്ചക്കാരന്‍ മാത്രമായി എന്നു പറഞ്ഞാല്‍ മതിയല്ലോ. (ഇപ്പോള്‍ പാസ്‌വേര്‍ഡ്‌ ഓര്‍ത്ത്‌ കേട്ടോ.) പക്ഷെ വളരെ നാളുകള്‍ക്ക്‌ മുമ്പ്‌ തന്നെ മലയാളം റ്റൈപ്‌ ചെയ്യാനുള്ള ഒരു ശ്രമം ഞാന്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായി ശ്രീ.ജയരാജ്‌ പൊരൂര്‍ എന്ന ആളുടെ സോഫ്റ്റ്‌വെയര്‍ ആയ റ്റ്രാന്‍സ്ലിറ്റ്‌ എന്ന പ്രൊഗ്രാമില്‍ കീ അസൈന്‍ മെന്റ്‌ ചെയ്യുകയും ആ അക്ഷരങ്ങള്‍ എന്റെ കീബോര്‍ഡില്‍ ഒട്ടിച്ച്‌ വയ്ക്കുകയുമാണ്‌ ഉണ്ടായത്‌. എന്നാല്‍ ഒരു എഴുത്ത്‌ എഴുതാന്‍ ഒന്നോ രണ്ടോ ദിവസം വേണമെന്നതിനാല്‍ ഞാന്‍ പിന്നീട്‌ അത്‌ ഉപേക്ഷിച്ചു. (ഇപ്പോള്‍ ആ സോഫ്റ്റ്‌വെയര്‍ URL കാണുന്നതുമില്ല. ഏതായാലും ശ്രീ . സിബു എന്ന മഹാമനസ്ക്കന്റെ വരമൊഴി എന്ന ഈ പ്രോഗ്രാം മലയാളിക്ക്‌ ഒരു വരദാനം ആണെന്നുള്ളതില്‍ ഒരു സംശയവുമില്ല. ഞാന്‍ കൂടുതല്‍ എഴുതുന്നില്ല. കഴിഞ്ഞ നാളുകളില്‍ ബ്ലോഗുകളിലൂടെ കയറിയിറങ്ങിയപ്പോള്‍ വിശാലനെയും കൊടകരയെയും ഏവൂരാനെയും വക്കാരിയെയും കൂടാതെ പ്രതിഭാശാലികളുടെ ഒരു കൂട്ടത്തെ എനിക്ക്‌ അവിടെ കാണാന്‍ സാധിച്ചു. വേദനിപ്പിക്കുന്ന ജീവിതാനുഭവങ്ങള്‍ ആണെങ്കിലും അതില്‍ നര്‍മ്മം ചേര്‍ത്ത്‌ അവതരിപ്പിക്കുമ്പോള്‍ വായനക്കാരന്‌ പ്രത്യേകിച്ച്‌ പ്രവാസികളായ വായനക്കാരന്‌ ഒരു സ്വര്‍ഗീയ അനുഭവം തന്നെയാണ്‌. നമ്മുടെ മലയാളം ഏഴുകടലുകളും താണ്ടി ഭൂലോകം മുഴുവന്‍ നിറഞ്ഞ്‌ നില്‍ക്കട്ടെ. മലയാളത്തെ മനസിലാക്കാന്‍ മറ്റ്‌ ഭാഷക്കാര്‍ താല്‍പര്യപ്പെടുന്ന ഒരു കാലമാണ്‌ എന്റെ സ്വപ്നം.

3 മറുമൊഴികള്‍ :

Blogger myexperimentsandme പറഞ്ഞത്...

സ്വാഗതം..സ്വാഗതം.

ഈ ടെമ്പ്ലേറ്റിന് ചില വരികളും ഖണ്ഡികകള്‍ തന്നെയും മാഞ്ഞുപോകുന്ന പ്രശ്‌നമുണ്ട്. അവ കാണണമെങ്കില്‍ റിഫ്രഷ് അടിക്കുകയോ അല്ലെങ്കില്‍ സ്ക്രോള്‍ ഡൌണ്‍/അപ് ചെയ്യേണ്ടിവരികയോ വേണ്ടിവരുന്നു. എല്ലാവര്‍ക്കും ഈ പ്രശ്‌നമുണ്ടോ എന്നറിയില്ല. ഇങ്ങിനത്തെ കുറെ വില്ലന്‍ ടെമ്പ്ലേറ്റ്സ് ഉണ്ട്. എഴുതി എഴുതി വരുമ്പോള്‍ പ്രശ്‌നം പിന്നെയും കാണുകയാണെങ്കില്‍ അറിയിക്കാം.

ഒന്നുകൂടി ഹാര്‍ദ്ദവമായ സ്വാഗതം!

6:55 AM, July 12, 2006  
Blogger Cibu C J (സിബു) പറഞ്ഞത്...

വരമൊഴി ഉപകാരപ്പെടുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്‌. നല്ല വാക്കുകള്‍ക്ക്‌ നന്ദിയും.

ഇന്റര്‍നെറ്റിലൂടെ മലയാളത്തിന്റെ ഒരു പുനര്‍വസന്തം എനിക്കും കാണാനാവും. സ്വന്തം സംസ്കാരത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ഞാന്‍ അത്ഭുതപ്പെടുന്നത്‌ ജൂതന്മാരുടെ കഴിവാണ്‌. AD72 മുതലവര്‍ പ്രവാസത്തിലായിരുന്നെന്നോര്‍ക്കണം..

12:56 PM, July 12, 2006  
Blogger മലയാളം 4 U പറഞ്ഞത്...

റ്റെമ്പ്ലേറ്റ്സില്‍ നിന്നും വരികള്‍ മാഞ്ഞ് പോകുന്നത് ഞാനും ശ്രദ്‌ധിച്ചു. ഒരുപക്ഷെ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന കളറുകളുടെ അധിക ഉപയോഗമാവാം കാരണം. പക്ഷെ ഹോം പേജില്‍ ഞാ‍ന്‍ വളരെയേറെ ഇഷ്ടപ്പെടുന്ന റോസും മജന്താ കൊംബിനേഷന്‍ കലറ്ന്ന മറ്റൊരു റ്റെമ്പ്ലേറ്റ് ലഭിച്ചാല്‍ തീറ്ച്ചയായും ഞാന്‍ അത് റീ‍പ്ലേസ് ചെയ്യാന്‍ ശ്രമിക്കും.

11:08 PM, July 12, 2006  

Post a Comment

<< ഒന്നാം പേജിലേക്ക്