Sunday, July 23, 2006

ഒരു കാക്കയെ നാം എന്തിന് പേടിക്കണം.

എന്‍റെ നാട്ടിലെ ബുദ്ധിമതിയായ ഒരു യാചകയെ പറ്റി എഴുതട്ടെ. കാക്ക എന്ന ഓമനപ്പേരിലാണ് കക്ഷി അറിയപ്പെടുന്നത്.പുള്ളിക്കാരിയുടെ കളറ്‍ തന്നെയാണ് ആ വിളിപ്പേരിന്റെ രഹസ്യം. എപ്പോഴും തോളില്‍ മാറാപ്പ് പോലെ അവളുടെ കുട്ടിയും കാണും. സാധാരണ ഉച്ച സമയങ്ങളില്‍ ആണ് കക്ഷി തന്‍റെ ജോലിക്കായി ഉറങ്ങുന്നത്. ഏതെങ്കിലും വീട്ടില്‍ എത്തി വീട്ടുകാരന്‍ ഇല്ലാ എന്ന് ഉറപ്പിലെത്തിയാല്‍ അവളുടെ ജോലി തുടങ്ങുകയായി.

കാക്ക: അമ്മേ വല്ലതും തരണേ. എന്‍റെ കുഞ്ഞ് ഇന്ന് ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസമായി.

വീട്ടൂകാരി: ഇവിടെ ഒന്നുമില്ല. ഇപ്പോള്‍ ഒന്നു രണ്ടു പേര്‍ പിരിവെടുത്തിട്ട് ഇറങ്ങിയിട്ടേയുള്ളൂ.

കാക്ക: അമ്മാ വെശക്കുന്നു. വല്ലതും എന്‍റെ കൊച്ചിന് കൊടുക്കാന്‍ തായോ. അല്ലെങ്കില്‍ പഴയ തുണി വല്ലതും.

വീട്ടൂകാരി:ഇതാ 5രൂപായുണ്ട് പൊയ്ക്കോ.

കാക്ക: പിന്നെ 5രൂപാ എന്നാത്തിനാ. എന്നാ പിന്നെ ഈ കൊച്ച് ഇവിടിരിക്കട്ടെ. എനിക്കിനി ഇതിനെ ചുമ്മിക്കൊണ്ട് നടക്കാന്‍ വയ്യ. അല്ലെങ്കില്‍ തന്നെ ഇവിടുത്തെ ഇതിയാന്‍റെ കൊച്ചിനെ ഞാനെറ്ന്തിന് കൊണ്ടു നടക്കണം.


വീട്ടമ്മ മാര്‍ അന്ധാളിച്ച് നില്‍ക്കുമ്പോള്‍ വരാന്തയില്‍ തന്‍റെ കുഞ്ഞിനെ വയ്ച്ചിട്ട് റോഡ് സൈഡിലേക്ക് മാറി നിന്ന് സംഭാഷണം ഉച്ചത്തില്‍ ആക്കുന്നു. കുഞ്ഞ് കരച്ചില്‍ ആരംഭിക്കുന്നു.

കാക്ക: ഒന്നു കിടന്നു കാറാതെ കൊച്ചെ ഇത് നിന്റെ അപ്പന്റെ വീടാ. ഇനി നീ ഇവിടെ നിന്നോ. ഞാന്‍ പോകട്ടെ.
വീട്ടൂകാരി: ദയവായി ബഹളം ഉണ്ടാക്കല്ലെ ഇന്നാ 50 രൂപാ. ഇതിനെ കൊണ്ട് ഒന്നെറങ്ങി തരാമോ.

3 മറുമൊഴികള്‍ :

Blogger മലയാളം 4 U പറഞ്ഞത്...

ഒരു കാക്കയെ നാം എന്തിന് പേടിക്കണം?

3:06 AM, July 23, 2006  
Blogger Raghavan P K പറഞ്ഞത്...

raghavan pk: മുളയിലെ നുള്ളി
അതിലും ഒരു കാക്കയാണു എന്റെ പ്രശ്നക്കാരന്‍..! ഭാഗ്യം ജീവനില്ല..!

രാഘവന്‍

3:50 AM, July 23, 2006  
Blogger രാജ് പറഞ്ഞത്...

ഹാഹാ ഇതു കൊള്ളാമല്ലോ ഏര്‍പ്പാട് :)

9:09 AM, July 23, 2006  

Post a Comment

<< ഒന്നാം പേജിലേക്ക്