Sunday, July 30, 2006

മരണമൊഴി മുഴക്കുന്നവറ്ക്കായ്

മരണമൊഴി മുഴക്കുന്നവറ്ക്കായ്

ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍

ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍ തുറന്ന്‌, ഒരു വെള്ളിയാഴ്ചരാത്രിയില്‍ മരിച്ചവ കൊല്ലപ്പെവനും ആത്‌മഹത്യ ചെയ്‌തവനും നടക്കാനിറങ്ങി.
ഭിന്നാഭിരുചിയുള്ള മൂന്നു പ്രേതങ്ങള്‍ ഈവിധം സംഗമിക്കണമെങ്കില്‍ അന്നൊരു പതിമൂന്നാം തീയതികൂടി ആവുമെന്നു തീര്‍ച്ചയാണല്ലോ.
വലിയപള്ളിയിലെ സെമിത്തേരിയുടെ കാടുപടലം മൂടിയ പിന്‍പന്തിയില്‍നിന്നുമാണ്‌ ആദപ്രേതം പമ്മിപ്പതുങ്ങി ഇറങ്ങിയത്‌. അവന്റെ അവഗണിക്കപ്പെ കുഴിമാടത്തില്‍ കറുത്തുമെല്ലിച്ച കുരിശ്‌ സഫലമായ ഒരാത്‌മഹത്യ പോലെ ഒടിഞ്ഞുതൂങ്ങിക്കിടന്നു. എല്ലാ കുരിശുകളെയും പോലെ, കാറ്റിന്റെ തന്നിഷ്‌ടത്തില്‍ അടയ്ക്കപ്പെടുകയോ തുറക്കപ്പെടുകയോ ചെയ്യുന്ന പള്ളിഗോപുരത്തിന്റെ കിളിവാതിലിലേക്കു നോക്കിയായിരുന്നു അതു നിലകൊണ്ടത്‌.
രണ്ടാം പ്രേതമാകട്ടെ സമീപത്തെ ചുടുകാി‍ല്‍നിന്നുമാണ്‌ ഉയിര്‍ത്തെഴുന്നേറ്റത്‌. കനല്‍കെടാത്ത ചിതകളില്‍നിന്നു ശങ്കാകുലമായ നോങ്ങള്‍ അവനുമേല്‍ പതിച്ചുകൊണ്ടിരുന്നു. അവന്റെ ദേഹമാകെ ചാര"പുരണ്ടിരുന്നു.
പിന്നെയുള്ള മൂന്നാമന്‍ മീസാന്‍കല്ലുകള്‍ നിരന്ന ഖബറുകള്‍ക്കിടയില്‍നിന്നു മേലാസകലം മണ്ണുപുരണ്ടു കടന്നുവന്നു.
പിന്നി ജന്മങ്ങള്‍ ഈ മൂന്ന്‌ ആത്‌മാക്കള്‍ക്കു വച്ചുനീി‍യത്‌ ഏതുതരം ജീവിതമായിരുന്നുവെന്നതോ അവയുടെ കാലദേശങ്ങള്‍ ഏവയായിരുന്നുവെന്നതോ ഈ കഥയില്‍ പ്രസക്തമല്ല. അവര്‍ മൂന്നു പ്രേതങ്ങള്‍ മാത്രമാവുന്നു, അതാണ്‌ കാരണം.

ഇത്രയും രേഖപ്പെടുത്തിയതോടെ വഴിതടഞ്ഞ്‌ കഥാകൃത്ത്‌ വിഷണ്ണനായി ഇരുന്നു. കുറിച്ചുതുടങ്ങിയ കഥയുടെ വര്‍ത്തമാനകാലാവസ്ഥയെക്കുറിച്ചോ ഭാവികാലസാധതയെക്കുറിച്ചോ വക്തതയുണ്ടായിരുന്നില്ല അയാള്‍ക്ക്‌. രചനയ്ക്ക്‌ ഇനിയൊരു ഭൂതകാലം വേണ്ടതില്ലാത്തതിനാല്‍ അത്‌ അപ്രസക്തവും. ഈ കഥയിലൂടെ പരീക്ഷണസ്വഭാവമുള്ള ഒരു പണിരീതിയാണ്‌ അയാള്‍ ലക്ഷമിി‍രുന്നത്‌. ഇന്നോളം രചിച്ച കഥകള്‍ക്കെല്ലാം അയാള്‍ക്ക്‌ ഒരു കഥാതന്തുവിന്റെ പ്രേരകബലമുണ്ടായിരുന്നുവെങ്കില്‍ ഈ കഥയാവെ‍, ഇതെഴുതുമ്പോള്‍പ്പോലും എവിടേക്ക്‌ പോകുമെന്ന്‌ നിശ്ചയമില്ലാത്തവിധം ക്രമരഹിതവും കുഴമറിഞ്ഞതുമാണ്‌. അയാള്‍ക്ക്‌ ആകക്കൂടി കൈമുതലുണ്ടായിരുന്നത്‌ 'ഒരു വെള്ളിയാഴ്ചരാത്രിയില്‍ മൂന്നു പ്രേതങ്ങള്‍ നടക്കാനിറങ്ങി' എന്ന പ്രഥമവരി മാത്രമാണ്‌. ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍ 'തുറന്ന്‌' എന്ന വിശേഷണം പോലും ആദ്യ വരി എഴുതിയിതിനു പിന്നാലെ മുകളിലേക്കൊരു ദിശാസൂചന അടയാളപ്പെടുത്തി വിളക്കിച്ചേര്‍ത്തതാണ്‌. ബീജാക്ഷരം വടിവെടുക്കുന്ന പ്രക്രിയപോലെ അതു ജീവന്‍വച്ച്‌ ഒരു കഥ രൂപം പ്രാപിക്കുമെന്ന വിശദീകരണമില്ലാത്തൊരു ഉള്‍വിളിയായിരുന്നു എഴുത്തിനുള്ള പ്രേരണ.
എഴുത്തിന്‌ ഇങ്ങനെ സംബന്‌ധമോ അസംബന്‌ധമോ ആയ എന്തും നിമിത്തമാവാം എന്നിരിക്കെ, ഗര്‍ഭത്തിലേ ഛിദ്രിച്ചുപോയ കഥാഭ്രൂണത്തെ ചുറ്റിപ്പറ്റി വേണമെങ്കില്‍ ഒരു കഥ ചമയ്ക്കാം അയാള്‍ക്ക്‌.
എന്നാല്‍ കഥയ്ക്കും കഥ പിറക്കുന്ന കടലാസിനുമപ്പുറം യഥാര്‍ത്ഥമായും നടക്കാനിറങ്ങിയ മൂന്നു പ്രേതങ്ങള്‍ അന്നേരം തങ്ങളെക്കുറിച്ച്‌ എഴുതപ്പെടുന്ന കഥ വായിക്കാന്‍ എത്തി.
"പാവം നമുക്കീ മനുഷനൊരു കഥയുണ്ടാക്കിക്കൊടുക്കാം." കഥ നടക്കുന്ന കടലാസിനു വെളിയിലെ പ്രേതങ്ങള്‍ പറഞ്ഞു.
ഇവിടെ പക്ഷേ, ഒരു പ്രശ്‌നമുള്ളത്‌ പ്രേതങ്ങള്‍ക്കു മനുഷരോടോ മനുഷര്‍ക്ക്‌ പ്രേതങ്ങളോടോ സംസാരിക്കാനുതകുന്ന സംവേദനരീതികള്‍ നിലവിലില്ല എന്നതാണ്‌. അതിനാല്‍ പ്രേതങ്ങളുടെ പ്രേതഭാഷ ഗ്രഹിച്ചെടുക്കാന്‍ കഥാകൃത്തിനു കഴിയുമായിരുന്നില്ല. എങ്കില്‍ക്കൂടി പ്രേതങ്ങള്‍ക്കു സ്വപ്‌നങ്ങള്‍ക്കുമേല്‍ നിയന്ത്രണമുണ്ടായിരുന്നതിനാല്‍ കഥാകൃത്തിന്റെ സ്വപ്‌നത്തിലേക്കു കടന്നുചെന്നു കഥ പറഞ്ഞുകൊടുക്കുവാനു" ആ വഴി കടലാസില്‍ പ്രവേശിക്കുവാനു" ആവുമായിരുന്നു.
അതിനാല്‍ അവര്‍ കഥാകൃത്ത്‌ ഉറങ്ങുവാനായി കാത്തിരുന്നു.
കഥയ്ക്കു പിന്നിലെ കഥയില്ലായ്‌മ ഒരു കഥാകൃത്തിന്റെ ഉറക്കത്തെയാണ്‌ ആദ്യം ആക്രമിക്കുക. ആകാശത്തിന്റെയും ഭൂമിയുടെയും നിയമങ്ങളില്‍നിന്ന്‌ അവന്റെ പ്രജ്ഞ മുക്തിപ്രാപിക്കുന്നു. അതിനാല്‍ വിഷണ്ണനും കഥയുടെ അന്തമില്ലായ്‌മയെക്കുറിച്ച്‌ വഥിതനുമായിത്തീര്‍ന്ന്‌ നിദ്രകിാ‍ത്ത അവസ്ഥയിലായിരുന്നു കഥാകൃത്ത്‌. നിലതെറ്റിയ ആ മനുഷനെ ചുറ്റിപ്പറ്റി പ്രേതങ്ങള്‍ ഉറക്കം പ്രതീക്ഷിച്ചുനിന്നു.
വിചിത്രമായതെന്തെന്നാല്‍, ഇന്നൊരു വെള്ളിയാഴ്ചയാണെന്നറിയാതെയാണ്‌ കഥാകൃത്ത്‌ കഥയെഴുതിത്തുടങ്ങിയത്‌ എന്നതാണ്‌. എഴുത്തുകാരന്‍ ജനതതിയുടെ താക്കോല്‍സൂക്ഷിപ്പുകാരനാണെന്നോ മറ്റോ ആരോ ഒരു വിഡ്ഢിത്തം പറഞ്ഞുവച്ചിു‍ണ്ടല്ലോ. അയാള്‍ക്ക്‌ ഒരു പ്രവചനസ്വഭാവം ചേരുന്ന ചില അവസരങ്ങളുണ്ട്‌. പലപ്പോഴും താന്‍ എഴുതിയിതിന്റെ പ്രവചനാത്‌മകതയെക്കുറിച്ചു വളരെ വൈകി മാത്രം തിരിച്ചറിവുണ്ടാകുന്നു എഴുത്തുകാരന്‌.
ഇവിടെ പക്ഷേ, ഒരിക്കലും അയാള്‍ തിരിച്ചറിയാതെ പോവാനിടയുള്ളതായിത്തീരുകയാണ്‌ അയാളുടെ പ്രവചനാത്‌മകകഥ. കാരണ" താന്‍ ചിത്രീകരിച്ച മൂന്നുപ്രേതങ്ങളെ എന്നെങ്കിലും അയാള്‍ കാണുകയോ അറിയുകയോ ചെയ്യണമെന്നില്ല. അഥവാ അറിയുമെങ്കില്‍ അതയാള്‍ തന്റെ കഥാകൃത്തെന്ന സ്വത്വം വെടിഞ്ഞ്‌ പ്രേതലോകത്തു വാപരിക്കുന്ന ഒരു കാലമുണ്ടെങ്കില്‍ അന്നുമാത്രം. അപ്പോള്‍ പക്ഷേ, ജഡലോകത്തിലെ ഒരു കടലാസും പേനയും അയാളുടെ വേവലാതികളിലേക്ക്‌ എത്തേണ്ട കാരവുമില്ല.
"മരണത്തോട്‌ ഏറെ ആസക്തനാണിയാള്‍"- ആത്‌മഹതചെയ്‌തവന്‍ പറഞ്ഞു. "ഞ്ഞാനൊരു കഥ പറഞ്ഞുകൊടുക്കുന്നത്‌ ഇയാള്‍ക്ക്‌ ഏറെ പ്രിയമാവും."
"നിലനില്‌പിനോടുള്ള അഭിനിവേശത്തിന്റെ പേരിലാണല്ലോ നിരൂപകര്‍ക്കിടയില്‍ ഇയാള്‍ ഏറെ പ്രശസ്‌തം." മരിച്ചവന്‍ പറഞ്ഞു. "ആ നിലയ്ക്ക്‌ എനിക്കാണ്‌ ഇയാളെ കൂടുതല്‍ സഹായിക്കാനാവുക."
അപ്പോള്‍ അക്ഷമയോടെ കൊല്ലപ്പെവന്‍ ഇരുവരെയും തടസ്സപ്പെടുത്തുമാറ്‌ പറഞ്ഞു.
"ജീവിച്ചു മതികെടാത്തവന്റെ വഗ്രതയിലാണ്‌ ഇയാള്‍ക്കു ശരിക്കും താത്‌പര്യം."
ഇങ്ങനെ ഭൂമിയില്‍നിന്നു സ്വാംശീകരിച്ചുകൊണ്ടുവന്ന ആശയപരമായ അതിര്‍വേലികളില്‍ പ്രേതങ്ങള്‍ തങ്ങളെ കുരുക്കിയിു‍. എങ്കിലും മനുഷസംബന്‌ധിയായ വകതിരിവില്ലായ്‌മയില്‍നിന്നു മുക്തിപ്രാപിച്ചിരുന്നതിനാല്‍ അനോന്യം ഹനിക്കുകയോ ചുര്‍ക്കുകയോ ചെയ്യാതെ അവര്‍ ഒരു പരസ്‌പരധാരണയിലെത്തി.
"വ്യ്ക്തിപരമായ ഇയാളുടെ താത്‌പര്യം എന്തുമാവെ‍, നാമോരോരുത്തരും കഥാവശേഷരാകാനുള്ള കാരണങ്ങള്‍ പറഞ്ഞാല്‍ത്തന്നെ ഇയാള്‍ക്കു മൂന്നു കഥയ്ക്കുള്ള വക കിട്ടും‍."
"എങ്കില്‍ തുടക്കം നീതന്നെ ആയ്ക്കൊള്ളൂ." രണ്ടാം പ്രേതം ഒന്നാ പ്രേതത്തോടു പറഞ്ഞു. "നിന്റേത്‌ ഒരുവക കാവനീതിയുള്ള സ്വയംഹത്യയായിരുന്നുവല്ലോ. സകുടുംബം മരണത്തിലേക്കു യാത്രതിരിച്ചി്‌ പാതിവഴിയില്‍ തനിച്ചു തുടരേണ്ടിവന്ന ഭാഗ്യഹീനത നിനക്ക്‌ അവതരിപ്പിക്കാം. ആത്‌മാഹുതി സ്വീകരിച്ച കുറ്റത്താല്‍ സെമിത്തേരിക്കു പിന്നിലെ തെമ്മാടിക്കുഴിയില്‍ എത്തിപ്പെടേണ്ടിവന്ന ദുരോഗം അറിയിക്കാം. കൂടെ വിഷം കഴിച്ച ഭാരയും കുഞ്ഞുങ്ങളും രക്ഷപ്പെതിനെക്കുറിച്ചു" ജീവിച്ചിരിക്കുമ്പോള്‍ നിനക്കു കിാ‍തെ പോയ സഹായവാഗ്‌ദാനങ്ങള്‍ മരണശേഷം നിന്റെ ഗൃഹത്തെ പച്ചപിടിപ്പിച്ചതിനെക്കുറിച്ചു പറയാം."
ആത്‌മാവുകൂടി കിടുകിടുത്തുപോവുന്ന മോര്‍ച്ചറിയിലെ തണുപ്പില്‍നിന്ന്‌ ഇത്തിരിനേരം വെളിയിലിറങ്ങിനിന്ന കാര്യം ആത്‌മഹതചെയ്‌തവന്‍ ഓര്‍മ്മിച്ചു. അപ്പുറത്ത്‌ മരണാസന്നരായ നാലു ജീവിതങ്ങള്‍, ശരീരത്തിനു വെളിയിലേക്കെടുക്കപ്പെ പ്രധാന ഞരമ്പുചാലുകള്‍പോലെ നാസികയിലേക്കു നീളുന്ന കുഴലുകളില്‍ തളഞ്ഞുകിടന്നു. പരിസരത്തു പരിചിതരായ ഒരുപാടു മുഖങ്ങളെക്കണ്ടതും തിരികെ മോര്‍ച്ചറിയുടെ ശൈത്യത്തിലേക്കു മടങ്ങി.
"ശരിതന്നെ സ്‌നേഹിതാ." കൃത്രിമക്കുഴലുകളുടെ ആശുപത്രിയില്‍നിന്നു പ്രേതങ്ങളുടെ വെള്ളിയാഴ്ചയിലേക്കു തിരിച്ചെത്തി ആത്‌മഹത്യ ചെയ്‌തവന്‍ പറഞ്ഞു. ഭൂമി അതിന്റെ അധികപ്പറ്റുകളുടെ കണക്കിലാണ്‌ എന്നെയും ചേര്‍ത്തുവച്ചതെന്ന്‌ ഇപ്പോള്‍ എനിക്കു ബോദ്‌ധ്യമാവുന്നു. എന്നെ സംബന്‌ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ മാറ്റിയതോടെ ലോകത്തിന്റെ രീതിതന്നെ എത്രമേല്‍ മാറിമറിഞ്ഞു. ആരും തിരിഞ്ഞുനോക്കാതിരുന്ന ദ്രവിച്ച വീടിന്റെയും പതിതജന്മങ്ങളുടെയും ചിത്രം പത്രത്താളില്‍ വാര്‍ത്തയായി. പിന്നെ നാനാദിക്കില്‍നിന്നു സഹായവാഗ്‌ദാനങ്ങളുടെ പ്രവാഹം. അനാഥജന്മങ്ങളെ ഏറ്റെടുക്കാന്‍ സന്നദ്ധസംഘടനകളുടെ മത്സരം. ഉറപ്പുള്ള ഭിത്തികൊണ്ടു കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരകൊണ്ടു" അവരെന്റെ മക്കള്‍ക്കു സുരക്ഷയൊരുക്കി. പുതുവസ്‌ത്രങ്ങളും പുസ്‌തകങ്ങളും ബാങ്കുനിക്ഷേപവും ഏര്‍പ്പാടാക്കി."
"ഒന്നോര്‍ത്താല്‍ നന്നായി." കൊല്ലപ്പെവന്‍ പറഞ്ഞു. "ഇവിടെയായിരിക്കെ ആശ്വസിക്കാമല്ലോ നിനക്ക്‌."
"അതുതന്നെ എന്റെ മക്കളും ഒടുവില്‍ പറഞ്ഞത്‌, അപ്പന്‍ പോയതെത്ര നന്നായെന്ന്‌. മിന്നു കെട്ടി ഞാന്‍ ഒപ്പം ചേര്‍ത്തവള്‍ നിസ്സംഗതയോടെ അതു കേട്ടുനിന്നതിലു" എനിക്കു തെറ്റു തോന്നുന്നില്ല. അവരുടെ ശരികള്‍ക്ക്‌ ലോകത്തിന്റെ ന്യായമുണ്ട്‌. ഇവിടെ അഞ്ചുപ്രേതങ്ങളായി നിലനില്‍ക്കുന്നതിലും എത്രയോ നന്നാണ്‌ അവര്‍ അവിടെയും ഞാന്‍ മാത്രം ഇവിടെയുമായി തുടരുന്നത്‌."
കണ്ണില്‍ ഹന്നാന്‍ജലം പോലെ വിശുദ്ധമായ ഉറവ പൊടിഞ്ഞ്‌ ആത്‌മഹത്യ ചെയ്‌തവന്‍ നിന്നു. സ്‌പര്‍ശിച്ച ഇടങ്ങളെലല്ലാം ശുദ്ധീകരിച്ച്‌ ഒരു ജ്ഞാനസ്‌നാനത്തിലേക്ക്‌ അതു കടന്നുചെന്നു. ഹന്നാന്‍ജലത്തിന്റെ മഹാഗംഗയിലേക്ക്‌ അതിന്റെ സ്‌നാനഘങ്ങളിലൂടെ കൊല്ലപ്പെവന്‍ പടവിറങ്ങി. "ആലോചിച്ചാല്‍ നാമൊക്കെ എന്താണ്‌?"
"വെറുമൊരു അതൃപ്‌താവസ്ഥ, അതാണ്‌ പ്രേതനില." ആത്‌മഹത്യ ചെയ്‌തവന്‍ പറഞ്ഞു. "അതിനാല്‍ ഭൂമിയിലും നാം പ്രേതങ്ങളായിരുന്നു."
ഇതാ ഈ കഥാകൃത്തിനെത്തന്നെ നോക്കൂ. ലോകത്തൂടെയും അതിന്റെ നാടങ്ങളിലൂടെയും കടന്നുപോയപ്പോള്‍ നമുക്ക്‌ ലഭിക്കാതെ പോയതിനെ ഇയാളും മറ്റൊരു രീതിയില്‍ തേടുന്നു. അതൃപ്‌തനായ ഓരോ കഥാകൃത്തു" ഒരു പ്രേതമാണ്‌. ഏതവസ്ഥയോട്‌ ഒരുവന്‍ താദാത്‌മപ്പെടുന്നുവോ ആ അവസ്ഥയെക്കുറിച്ച്‌ അവന്‌ താത്കാലിക ഉണര്‍വുണ്ടാകുന്നു. ഇപ്പോള്‍ ഈ കഥാകൃത്ത്‌ പ്രേതങ്ങളെ കടലാസിലെത്തിച്ചതു" അങ്ങനെതന്നെ."
"എത്ര വലിയ നേര്‌." മരിച്ചവന്‍ പറഞ്ഞു. "ഭൂമിയെ വിൊഴിയാനുള്ള സുകൃതമില്ലാതെ പോയവന്റെ പൂര്‍വശരീരസ്‌മരണയാണ്‌ പ്രേതം. ഈ സ്‌മരണയുടെ തീവ്രമായ ദുരോഗം" പക്ഷേ, ആരോടു നാം പങ്കുവയ്ക്കു"?"
ഭൂമിയിലെ തന്റെ പിന്നാമ്പുറങ്ങളിലേക്ക്‌ പ്രേതം നെടുവീര്‍പ്പോടെ തിരിഞ്ഞുനോക്കി.
"പ്രേതാവസ്ഥയില്‍നിന്നുള്ള മോചനത്തിനായി പുത്രന്റെ കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു ഹതഭാഗനെ ഞാനറിയുന്നു. എന്നാല്‍ പുത്രനോ, പിതൃബലിയെ പ്രാകൃതാചാരമെന്നു തള്ളിക്കളഞ്ഞിരിക്കുന്നു. പിതാവിനായി നീക്കിവയ്ക്കുന്ന ഒരുരുളച്ചോറ്‌ ഒരിക്കലു" അവിടേക്കെത്തില്ലെന്ന്‌ അവന്‌ തീര്‍ച്ചയുണ്ടത്രേ. മരണമെന്തെന്നറിവില്ലാത്തവന്‌ മരണത്തെക്കുറിച്ചുള്ള ഈ ശാഠ്യമില്ലായിരുന്നെങ്കില്‍, തെറ്റോ ശരിയോ എന്നു വ്യക്തമല്ലാത്ത ഒന്നിനുവേണ്ടി കേവലം അനുഷ്ഠാനമായിങ്ക്ലു" അവന്‍ ഒരുരുളച്ചോറു നീി‍യെങ്കില്‍, അതിന്റെ പ്രാണബീജം പിതാവിനെ തുണയ്ക്കുമായിരുന്നു. ആചാരം പ്രാകൃതവും അബദ്ധവുമെങ്കില്‍ അവനു നഷ്‌ടമാവാനുള്ളത്‌ ഒരുരുളച്ചോറു മാത്രം. അറിവുകേടിനപ്പുറത്തെ ഒരു സതത്തിലേക്ക്‌ അതിനു വേരുണ്ടെങ്കില്‍ പൂര്‍വികനു നല്‍കുന്ന അന്തഭിക്ഷയായിക്കൊള്ളെ‍ അതെന്നെങ്കിലും അവന്‍ കരുതിയെങ്കില്‍...." മരിച്ചവന്‍ ഗദ്‌ഗദകണ്ഠനായി, "പക്ഷേ, അവന്‍..... പ്രാണനെപ്പോലെ മാറോടടുക്കി ഞാന്‍ പോറ്റിവളര്‍ത്തിയ എന്റെ മകന്‍, ഭിക്ഷക്കാരനായി ഒരുവറ്റു ചോറുമോഹിച്ച്‌ ഞാന്‍ കാത്തിരിക്കുന്നത്‌ അവഗണിച്ച്‌...."
നെടുവീര്‍പ്പുകളും കാത്തിരിപ്പുകളും ഘനീഭവിച്ചുകിടക്കുന്ന ആത്‌മാക്കളുടെ ലോകത്തു നിശ്ശബ്‌ദത വാപിച്ചു. അപൂര്‍വമായി മാത്രം തുറക്കപ്പെടുന്ന, ഓരോരുത്തര്‍ക്കുമുള്ള ഓരോരോ വാതിലുകളിലൂടെ ഓരോരോ നിശ്ശബ്‌ദതകള്‍. ഇടയ്ക്കിടെ വാതായനങ്ങളുടെ കിരുകിരുശബ്‌ദ" നിശ്ശബ്‌ദതയെ ഭഞ്ജിക്കാനെത്തി. ഏതോ പുതിയ ആത്‌മാക്കളുടെ വാതിലുകള്‍ തുറക്കപ്പെടുകയാവണം.
"ശാന്തനാകൂ സ്‌നേഹിതാ.' കൊല്ലപ്പെവന്‍ ആശ്വസിപ്പിച്ചു. "അനുഷ്ഠാനങ്ങളോടു കലഹിച്ച്‌ ലോകത്തെ പുനസ്സൃഷ്‌ടിക്കാന്‍ വെമ്പിനടന്ന ഒരു യൗവനത്തെ ഞാനും അനുഭവിച്ചിു‍ണ്ട്‌. പ്രപഞ്ചം അന്നെന്റെ ഉളളങ്കൈയില്‍ സ്വന്തം ഭാവിയെപ്രതി ഭയന്നു" എന്റെ ദയയ്ക്കു കാത്തു" കിടന്നു. ഇഷ്‌ടമുള്ളിടത്തേക്ക്‌ ഇഷ്‌ടമുള്ളപ്പോഴൊക്കെ അതിനെയി്‌ അമ്മാനമാാ‍ന്‍ എന്തൊരു ഹുങ്കു" കൈത്തരിപ്പുമായിരുന്നു എനിക്ക്‌. വീണുകിടന്നപ്പോള്‍ മാത്രം കൈകാലുകളുടെ ബലഹീനത ഞാനറിഞ്ഞു. സ്വന്തം നിദ്രയെപ്പോലും സംശയലേശമെനേ വാഖാനിക്കാന്‍ കഴിവില്ലാത്തവന്റെ മൗഢമാണത്‌. പക്ഷേ, എനിക്കു പ്രതാശയുണ്ട്‌, ഓരോ മൗഢത്തെയു" തൊു‍വിളിക്കാന്‍ ഒരു കാരുണ്യം കാത്തിരിക്കുന്നുവെന്ന്‌."
"എവിടെ.... എവിടെയാണത്‌?"
മരിച്ചവന്‍ ചോദിച്ചു.
"ചുറ്റു" സാഗരമായി ഒഴുകിയപ്പോള്‍ അത്‌ അവഗണിക്കപ്പ്‌. ഒരു നീരുറവയുടെ ആഴമില്ലായ്‌മയില്‍ നാമിപ്പോള്‍ മുങ്ങിത്തപ്പുകയാണ്‌ അതിനെ. നമ്മോടത്‌ അനിശ്ചിതമായ ഒരു കാത്തിരിപ്പ്‌ ആവശപ്പെടുന്നു. എന്റെ കാര്യം നോക്കൂ, ഈ കാത്തിരിപ്പിനിടെ ഞാന്‍ എനിക്കുതന്നെ പാഠമായിത്തീര്‍ന്നിരിക്കുന്നു. പൈതൃകം ഒരുവനെ എങ്ങനെയാണ്‌ പണക്കൊഴുപ്പിനും ധൂര്‍ത്തിനും ആസക്തികള്‍ക്കു" അവകാശിയാക്കുന്നതെന്ന പാഠം. നിയമപ്രകാരം കൂടെക്കൂാ‍വുന്നത്ര ബീവിമാരെയും നിയമപുസ്‌തകത്തിനു വെളിയിലുള്ള ബന്‌ധങ്ങളെയും അവന്‍ പ്രാപിക്കുന്നു. കാമിക്കുന്നതല്ലാതെ സ്‌നേഹിക്കുന്നില്ല അവന്‍ ഒന്നിനെയും. ജീവിതമാകെ‍, അവന്‌ ചുണ്ടില്‍ത്തുടങ്ങി മലദ്വാരത്തില്‍ അവസാനിക്കുന്ന ഒരു നീളന്‍കുഴല്‍ മാത്രമാണ്‌. അതിന്റെ വഴിയിലെവിടെയോ ആസക്തികളുടെ ഒരു ഗ്രന്ഥിയിരുന്ന്‌ അവനെ നിരന്തരമായി പ്രലോഭിപ്പിക്കുന്നു. നിലയ്ക്കാത്ത ആഘോഷമെന്നു കരുതി ജീവിത" കഴിച്ചുകൂു‍മ്പോള്‍ വാര്‍ദ്ധകമെത്തി അവനെ പിന്നില്‍ത്തി വിളിക്കുന്നു."
അനനൊരുവന്റെ കഥപോലെ സ്വന്ത" ജീവിതഗ്രന്ഥ" വായിച്ചുകൊണ്ടിരിക്കെ ഒരാത്‌മാവ്‌ തന്നോടുതന്നെ താദാത്‌മപ്പെടുകയാണ്‌.ംം
"ഒടുവില്‍ നാലാമത്തെ മൊഞ്ചത്തിയുടെ സഹോദരന്മാര്‍ വാര്‍ദ്ധക" ബാധിച്ച എന്റെ നീളന്‍കുഴലിലൂടെ വിഷംകടത്തിവിു‍. അതോടെ ഗ്രന്ഥി നിശ്ചലമായി, സ്വത്തു നഷ്‌ടപ്പെ്‌ ഞാന്‍ മീസാന്‍കല്ലുകള്‍ക്കിടയിലെത്തി. ലാളിച്ചില്ലല്ലോ ഞാനെന്റെ മക്കളെ. ഉള്ളുതുറന്നു സ്‌നേഹിച്ചില്ലല്ലോ ഞാനെന്റെ ബീവിമാരെ. ഇപ്പോള്‍, ഇപ്പോള്‍ ഞാന്‍ മോഹിക്കുന്നു, എല്ലാമൊന്ന്‌ മായ്ച്ചുതിരുത്തി ഒരിക്കല്‍ക്കൂടി ഭൂമിയില്‍ച്ചെന്നു ജീവിക്കാനായെങ്കിലെന്ന്‌. ജീവിത" പക്ഷേ, ഒരു സ്ലേറ്റു" കല്ലുപെന്‍സിലു" മഷിത്തണ്ടുമല്ലല്ലോ സ്‌നേഹിതാ.'
കേള്‍വിയുടെ ഭാരത്തില്‍, ആത്‌മഹതചെയ്‌തവന്‍ ഓര്‍ത്തെടുത്തു.
"തയ്യാറെടുപ്പോടെ പരീക്ഷയെ നേരിടാനാവാതെപോയ കുറ്റബോധമാണ്‌ പ്രേതാവസ്ഥ."
"പഠനം ഉഴപ്പിയവന്റെ വഥയാണ്‌ നാം." മരിച്ചവന്‍ ഉരുവിു‍.
"ജീവിതത്തെ പ്രേതലോകത്തോടു ബന്‌ധിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ കഥാകൃത്തിനോടെങ്കിലും നമുക്കിതു പങ്കുവയ്ക്കാനായെങ്കില്‍..... ചില ലോകങ്ങളിലേക്കു ചില പാലങ്ങള്‍പോലെ." കൊല്ലപ്പെവന്‍ പറഞ്ഞു.
"അവന്‍ ഉറങ്ങട്ടെ‍. സൂക്ഷ്‌മരൂപികള്‍ക്കു സൂക്ഷ്‌മലോകത്തു സഞ്ചാരമാവാം എന്നതിനാല്‍ നമുക്ക്‌ അവന്റെ നിദ്രയില്‍ സ്വപ്‌നമായി പ്രവേശിക്കാം. അവന്റെ ജീവന്‍ അപ്പോള്‍ മനസ്സോടുകൂടി കാലദേശങ്ങളതിക്രമിച്ച്‌ നമ്മുടെ പ്രേതാവസ്ഥയോടു താദാത്‌മപ്പെടും."
"സ്ഥൂലത്തിലേക്കുണരുന്നവന്‍ പക്ഷേ, സൂക്ഷ്‌മത്തെ വിസ്‌മരിക്കില്ലേ?"
"അത്‌ ചേതനയുടെ നിയമം. എങ്കില്‍ക്കൂടി സൂക്ഷ്‌മത്തോടു സമ്പര്‍ക്കപ്പെടാന്‍ ചായ്‌വുകാു‍ന്നവനില്‍ നമുക്ക്‌ പ്രതാശ പുലര്‍ത്താവുന്നതാണ്‌. ഇവന്റെ നിദ്രയ്ക്കുവേണ്ടി നാം കാത്തിരിക്കുക."
കഥാകൃത്താവട്ടെ‍, നങ്കൂരം നഷ്‌ടപ്പെ്‌ കടലിലലയുന്ന കപ്പിത്താനെപ്പോലെ ഉറക്കം നഷ്‌ടപ്പെവനായിരുന്നു. തന്റെ നിദ്രയ്ക്കു കാത്ത്‌ മൂന്നു പ്രേതങ്ങളിങ്ങനെ നിലകൊള്ളുന്നതറിയാതെ ഒന്നിലധികം സിഗററ്റുകള്‍ പുകച്ചുതീര്‍ത്ത്‌ ചിന്തയെ സജീവമാക്കിനിര്‍ത്താന്‍ യത്‌നിച്ചുകൊണ്ടിരുന്നു അയാള്‍. ഒടുവില്‍ നിദ്രാരാഹിതം അയാളെ ഉറക്കത്തോള" ക്ഷീണിതനാക്കി.
"ഇതാ ഉറക്കമെത്തുന്നു." ആവേശപ്പെ്‌ പ്രേതങ്ങള്‍ പറഞ്ഞു. "ഇനിയിവന്റെ സ്വപ്‌നലോകത്തു നാ" കഥാപാത്രങ്ങളായി പ്രവേശിക്കുക."

കഥാവശേഷം:

കഥയെഴുതുന്ന കഥാകൃത്തിനെക്കുറിച്ചു" അവന്റെ കഥയിലെ പ്രേതങ്ങളെക്കുറിച്ചു" മറ്റൊരു കഥാകൃത്ത്‌ രേഖപ്പെടുത്തിയിതാണിത്‌. കഥയ്ക്കുള്ളിലെ കഥാകൃത്തിന്‌ പ്രേതങ്ങളുമായി സമ്പര്‍ക്കപ്പെടാന്‍ ഇടവരുംമുന്‍പുതന്നെ മുസ്ലിംപള്ളിയിലെ മുക്രി സുബഹ്‌ നമസ്കാരത്തിനുള്ള വാങ്കുവിളി തുടങ്ങിയിരുന്നു. ശിവക്ഷേത്രത്തിന്റെ നടയില്‍നിന്നു" തിരുഹൃദയദേവാലയത്തിന്റെ മേടയില്‍നിന്നു" കാലദേശങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ മുഴങ്ങി. സ്കൂളിലെ അവസാനമണി കേ വിദാര്‍ത്ഥികളെപ്പോലെ താന്താങ്ങളുടെ വിശ്രമയിടങ്ങളിലേക്ക്‌ തിടുക്കപ്പ്‌ മടങ്ങു"മുന്‍പ്‌ സൂക്ഷ്‌മലോകത്തു വാപരിക്കുന്ന കഥാകൃത്ത്‌ തങ്ങളെക്കുറിച്ചു സ്ഥൂലലോകത്തില്‍ എഴുതിയിതിലേക്ക്‌ ഒരിക്കല്‍ക്കൂടി ആത്‌മാക്കള്‍ പാളിനോക്കി. പ്രസ്‌താവനകളു" കാരണങ്ങളുമായി വിഭജിച്ചു നിര്‍ദ്ധരിക്കേണ്ടുന്ന ഒരു സദാസതവാക"പോലെ കഥയിപ്പോഴും കടലാസിനു വെളിയിലെവിടെയോ ഇങ്ങനെ മാറിക്കിടക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കഥയ്ക്കുള്ളിലെ കഥാകൃത്തിനു മാത്രമാണ്‌. കഥ പൂര്‍ത്തിയാക്കേണ്ടവന്‍ ഉറങ്ങാതിരിക്കുകയല്ല, മറിച്ച്‌ ഗാഢമായി ഉറങ്ങുകയാണ്‌ വേണ്ടതെന്ന്‌ അവനറിയുന്നില്ല. ഉള്ളില്‍ കഥയുണ്ടായിരിക്കുമ്പോഴും പകര്‍ത്തിവയ്ക്കാതെ കഴിക്കുന്നവനാണ്‌ മഹാനായ കാഥികനെന്നു" അവനു തിരിച്ചറിവായിി‍ല്ല.
വി.ജെ. ജെയിംസ്‌, 2003ല്‍ മാത്രുഭൂമിയില്‍ പ്രസിദ്ദീകരിച്ച കഥ.

Thursday, July 27, 2006

എന്റെ മലയാളി സുഹൃത്തിന് ഒരു തുറന്ന കത്ത്,

ദുബായ്
27. ജൂലായ് 2006
03:02 ഉച്ചക്ക് ശേഷം

പ്രിയ സുഹൃത്തേ,

വളരെ നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. നീണ്ട ഇടവേളക്ക് ആദ്യമായി ക്ഷമാപണം. താങ്കള്‍ക്ക് സൌഖ്യം എന്ന് തന്നെ കരുതുന്നു. അല്ലെങ്കില്‍ തന്നെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കഴിയുന്നവരോട് സൌഖ്യമാണോ എന്ന് ചോദിക്കുന്നതു തന്നെ തെറ്റ്. പക്ഷെ കഴിഞ്ഞ നാളുകളില്‍ വാ‍റ്ത്താ മാധ്യമങ്ങളില്‍ ക്കൂടി സംഘറ്ഷം നിറഞ്ഞ ഒരു കേരളത്തെയാണ് കാണാന്‍ കഴിയുന്നത്. സ്വാശ്രയം എന്ന പേരില്‍ തമ്മിലടി, മുംബൈയിലെ അക്രമത്തെ തുടര്‍ന്നുണ്ടായ ഭീതി ജനകമായ അന്തരീക്ഷം. കഴിഞ്ഞ കാല സറ്ക്കാരിന്റെ ഗുണ്ടാ നിയമം മാറ്റിയെഴുതുമെന്നോ മറ്റോ.

ശബരിമലയിലെ സ്ത്രീ സാനിധ്യവും, ദേവ പ്രശ്നവും, തന്ത്രി പ്രശ്നവും കൂട്ടി വായിച്ചപ്പോള്‍ എവിടെയോ ഒരു കുഴപ്പം തോന്നാതിരുന്നില്ല. പക്ഷെ നമുക്ക് സ്വയം ആശ്വസിക്കാം. കാരണം ഡാവിഞ്ചി കോഡിലൂടെ സാക്ഷാല്‍ ഈശ്വരനെ തന്നെ വീണ്ടും ക്രൂശിച്ചവരെ ക്കാള്‍ നാം എത്രയൊ ഭേതം. ഇതു വെറും തന്ത്രി. ഈശ്വരന്‍ തന്നെ സത്യം പുറത്ത് കൊണ്ട് വരട്ടെ.

കഴിഞ്ഞ കുറെ വറ്ഷത്തെ പ്രവാസ ജീവിതത്തില്‍ നിന്നും ഞാന്‍ മനസിലാക്കിയത് ഈ നാട്ടില് കുറ്റകൃത്യങ്ങള് കുറവായതിന്റെ കാരണം നാം ഇവിടെ നിയമത്തെ ഭയക്കുന്നു; നിയമ പാലകരെ അല്ല. നമ്മുടെ നാട്ടില്‍ നാം നിയമ പാലകരെ ഭയക്കുന്നു; നിയമത്തെ അല്ല. (ഉരുട്ടല്‍, സൂ‍ചി കയറ്റല്, അസഭ്യ വര്‍ഷം, ചവുട്ടി തിരുമ്മല് മുതലായവ). നമ്മുടെ നാട്ടില്‍ എത്ര വലിയ കേസായാലും ഒരു നല്ല വക്കീലും പിന്നെ കുറെ പ്പണവും രാഷ്ട്രീയ സാമിപ്യവും ഉണ്ടെങ്കില്‍ ഊരിപ്പോരാം. ഒരു കേരളിയന്‍ എന്ന് നിയമത്തെ ഭയക്കാന്‍ തുടങ്ങുന്നുവോ. അന്ന് നമ്മുടെ നാട് നന്നാവാന്‍ തുടങ്ങും.

ഈശ്വരകൃപയാല്‍ ഞങ്ങള്‍ക്കും ഇവിടെ സുഖം തന്നെ. ബ്ലോഗ് എഴുത്ത് ഒരു വിധം ഭംഗിയായി പോകുന്നു. മനസിനെ നോവിച്ച ചില സംഭവങ്ങള് ചര്‍ച്ചക്ക് വച്ചെങ്കിലും ഉദ്ദേശിച്ച അത്രയും പ്രതികരണങ്ങള്‌ ലഭിച്ചില്ല. ഒരു പക്ഷെ പുതിയ ആളായതിനാല്‍ ആവാം. എന്നാലും നൂറിലധികം പേര് പ്രൊഫൈലില്‍ എത്തിനോക്കിയെന്ന് മനസിലാ‍ക്കാന്‍ സാധിച്ചു. പക്ഷെ അതിലും വലിയ കാര്യം പ്രതികരണങ്ങള്‍ അയച്ചവരില്‍ ചിലര്‍ ബ്ലോഗ് താപ്പാനകള്‍ ആണെന്നുള്ളതാണ്. ശ്രീ. ഏവൂരാന്‍,സിബു,കലേഷ്, പെരിങ്ങോടന്‍,വക്കാരി, പരസ്പരം, ജേക്കബ്, ശ്രീമതി ഡാലി, രേഷ്മാ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. അവസാനം ദേ ബാംഗ്ലുരില്‍ നിന്ന് ഒരു മണ്ടനും.(ക്ഷമിക്കണെ മണ്ടത്തരങ്ങള്‍=കര്‍ത്താവ്+ക്രിയ [ക്രിയയെ എനിക്ക് മുകളിലുള്ളവരുടെ കൂടെ ചൂണ്ടാനാവില്ലല്ലോ.](അദ്ദേഹം മണ്ടനെങ്കില്‍ ഞാന്‍ തുടങ്ങുന്ന പുതിയ സൈറ്റിന് വിഡ്ഡിത്തരങ്ങള്‍ എന്നു കൊടുക്കേണ്ടി വരും :). ഈ ലിസ്റ്റില്‍ പെടാത്തവര് വലിയ താപ്പാനകള്‍ അല്ല എന്നല്ല അര്‍ത്ഥം ഒരു പക്ഷെ ഇതിലും വലിയ പ്രതിഭാശാലികള്‍ ഉണ്ടാവാം ശ്രീ ഉമേഷ്, വിശാലന്‍, കുറുമാന്‍ പോലെ . ഓഫീസിലിരുന്ന് തനി മലയാളത്തിലൂടെ എല്ലാവരെയും പരിചയപ്പെടാന് കഴിയാഞ്ഞിട്ടാണ്. വീട്ടി ച്ചെന്നാ അവള് സമ്മതിക്കുവേലെന്നേ. ഇപ്പോ എഴുത്തും കുറക്കേണ്ടി വരും എന്നു തൊന്നുന്നു. ജര്‍മനിയിലായിരുന്ന ബോസ് മടങ്ങി വന്നിരിക്കുന്നു. എന്നാലും ഒളിഞ്ഞും തെളിഞ്ഞും എല്ലായിടത്തും എത്തി നോക്കാം എന്ന് കരുതുന്നു. ഒരു പക്ഷെ സാഹിത്യ ദാഹികളെ സംതൃപ്തിപ്പെടുത്താന് എന്റെ ശൈലിക്ക് ശക്തിയില്ലാത്തതിനാലാവാം ഇതിലും വലിയ പുലികളെ പരിചയപ്പെടാന്‍ സാധിക്കാ‍ത്തത്. അതോ കാലിക പ്രാധാന്യമില്ലായ്മയോ, വിഷയ ദാരിദ്ര്യമോ?

ഒരു ബ്ലോഗരിന്റെ പ്രചോദനം എന്നത് പ്രതികരിക്കുന്ന വായനക്കാര്‍ ആണെന്ന സത്യം ഞാനിപ്പോള്‍ മനസിലാക്കുന്നു. വരും ദിവസങ്ങളില്‍ എന്റെ അഭിപ്രായവും വായനക്ക് അനുസരിച്ച് കൊടുക്കാം എന്ന് കരുതുന്നു. ഒരോ ബ്ലോഗരിനും സ്വന്തം ഓഫീസില്‍ മാത്രം തന്റെ സൃഷ്ടികള്‍ കാണിക്കുവാനോ അഭിപ്രായം ചോദിക്കുവാനോ കഴിയില്ലാ എന്നത് ചര്‍ച്ചക്ക് വയ്ക്കേണ്ട മറ്റൊരു വിഷയം ആണെന്ന് എനിക്ക് തോന്നുന്നു. കാരണം തുടര്‍ക്കഥകളോ ആനുകാലികങ്ങളോ എഴുതുന്നവറ്ക്ക് അത് മുഴുമിക്കാന്‍ സ്വന്തം നാട്ടിലെ വീട്ടില് ഇന്റര്‍ നെറ്റ് സൌകര്യം ഉണ്ടെങ്കിലെ പറ്റൂ. (പണി പോകുമെന്നേ! മൊത്തം പാരകളാ!).

എന്റെ ബ്ലോഗിലും ചില്ലറ ശസ്ത്രക്രിയ നടത്തി മൊത്തത്തില്‍ പുതിയ ഒരു ലുക്ക് വരുത്തിയിട്ടുണ്ട്. കാരണം നേരത്തെ എന്റെ സൈറ്റില്‍ നിന്ന് അക്ഷരം മാഞ്ഞുപോകുന്നെന്ന് പരാതി ലഭിച്ചിരുന്നു. പുതിയ സെറ്റപ്പില്‍ പോരായ്മയുണ്ടെങ്കില്‍ അറിയിക്കണെ.

നിര്‍ത്തട്ടെ. താങ്കള്‍ക്കും താങ്കളുടെ ബ്ലോഗിനും മലയാള ഭാഷക്ക് ഏറെ സംഭാവനകള് കൊടുക്കാന്‍ കഴിയട്ടേ എന്നാശംസിക്കുന്നു. മറുപടി കമന്റ്സ് എന്ന കോളത്തില് എഴുതിയാല് നമ്മൂടെ പോസ്റ്റ് ഓഫിസ്സ് വഴി വരുന്നതിലും നേരത്തെ എനിക്ക് വായിക്കാന്‍ സാധിക്കും.

തുടര്‍ന്നും കത്തുകള്‍ അയക്കാന്‍ ശ്രമിക്കാം.

എന്ന് സ്നേഹത്തോടെ
മലയാളം 4 U.

Sunday, July 23, 2006

ഒരു കാക്കയെ നാം എന്തിന് പേടിക്കണം.

എന്‍റെ നാട്ടിലെ ബുദ്ധിമതിയായ ഒരു യാചകയെ പറ്റി എഴുതട്ടെ. കാക്ക എന്ന ഓമനപ്പേരിലാണ് കക്ഷി അറിയപ്പെടുന്നത്.പുള്ളിക്കാരിയുടെ കളറ്‍ തന്നെയാണ് ആ വിളിപ്പേരിന്റെ രഹസ്യം. എപ്പോഴും തോളില്‍ മാറാപ്പ് പോലെ അവളുടെ കുട്ടിയും കാണും. സാധാരണ ഉച്ച സമയങ്ങളില്‍ ആണ് കക്ഷി തന്‍റെ ജോലിക്കായി ഉറങ്ങുന്നത്. ഏതെങ്കിലും വീട്ടില്‍ എത്തി വീട്ടുകാരന്‍ ഇല്ലാ എന്ന് ഉറപ്പിലെത്തിയാല്‍ അവളുടെ ജോലി തുടങ്ങുകയായി.

കാക്ക: അമ്മേ വല്ലതും തരണേ. എന്‍റെ കുഞ്ഞ് ഇന്ന് ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസമായി.

വീട്ടൂകാരി: ഇവിടെ ഒന്നുമില്ല. ഇപ്പോള്‍ ഒന്നു രണ്ടു പേര്‍ പിരിവെടുത്തിട്ട് ഇറങ്ങിയിട്ടേയുള്ളൂ.

കാക്ക: അമ്മാ വെശക്കുന്നു. വല്ലതും എന്‍റെ കൊച്ചിന് കൊടുക്കാന്‍ തായോ. അല്ലെങ്കില്‍ പഴയ തുണി വല്ലതും.

വീട്ടൂകാരി:ഇതാ 5രൂപായുണ്ട് പൊയ്ക്കോ.

കാക്ക: പിന്നെ 5രൂപാ എന്നാത്തിനാ. എന്നാ പിന്നെ ഈ കൊച്ച് ഇവിടിരിക്കട്ടെ. എനിക്കിനി ഇതിനെ ചുമ്മിക്കൊണ്ട് നടക്കാന്‍ വയ്യ. അല്ലെങ്കില്‍ തന്നെ ഇവിടുത്തെ ഇതിയാന്‍റെ കൊച്ചിനെ ഞാനെറ്ന്തിന് കൊണ്ടു നടക്കണം.


വീട്ടമ്മ മാര്‍ അന്ധാളിച്ച് നില്‍ക്കുമ്പോള്‍ വരാന്തയില്‍ തന്‍റെ കുഞ്ഞിനെ വയ്ച്ചിട്ട് റോഡ് സൈഡിലേക്ക് മാറി നിന്ന് സംഭാഷണം ഉച്ചത്തില്‍ ആക്കുന്നു. കുഞ്ഞ് കരച്ചില്‍ ആരംഭിക്കുന്നു.

കാക്ക: ഒന്നു കിടന്നു കാറാതെ കൊച്ചെ ഇത് നിന്റെ അപ്പന്റെ വീടാ. ഇനി നീ ഇവിടെ നിന്നോ. ഞാന്‍ പോകട്ടെ.
വീട്ടൂകാരി: ദയവായി ബഹളം ഉണ്ടാക്കല്ലെ ഇന്നാ 50 രൂപാ. ഇതിനെ കൊണ്ട് ഒന്നെറങ്ങി തരാമോ.

നാളീകേരത്തിന്റെ നാട്ടില്‍ എനിക്കൊരു ... ...


ഇതിപ്പോ വരികള്‍ മാറ്റിയെഴുതേണ്ടി വരുമോ ഭഗവാനേ. ഇവിടെ മണ്ണു പോയിട്ട് സ്വന്തമെന്നു പറയാന്‍ ഈ ഫോട്ടോ മാത്രം.

ദുബായ് മുനിസിപാലിറ്റിയുടെ മുന്‍മ്പിലുള്ള തെങ്ങ്. ഛായാഗ്രഹണം ഞാന്‍ തന്നെ.

Wednesday, July 12, 2006

യു എ ഇ ല്‍ നേഴ്സുമാറ്ക്ക് വിലക്കേന്നോ?


13-jul-06 ദീപിക ലേറ്റസ്റ്റ് അപ്‌ഡേറ്റ് കോളത്തില്‍ കണ്ട വാര്‍ത്തയുടെ ഇമേജ് ഇവിടെ

ദീപികയില്‍ കണ്ട വാറ്ത്തയാണ് വായിക്കുവാന്‍ ഇവിടെ അമര്‍ത്തൂ.

പക്ഷെ ലേഖകന്‍ സൂചിപ്പിക്കുന്നതു പോലെ കൂടുതല്‍ പ്രതിഫലം തേടി മാത്രമല്ല രാജ്യം വിടുന്നത്; നഴ്സിങ് രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ജോലി സ്ഥിരതയില്ലായ്മയും ഒരു കാരണമാണ്. ഒരു ഉദാഹരണം അറിയുവാന്‍ ഇവിടെ അമര്‍ത്തൂ. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് വനിതകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉണ്ടെങ്കിലും കറ്മ്മരംഗത്ത് ആ സുരക്ഷിതത്വം ലഭിക്കുന്നില്ലാഎന്നതാണ് ഒരു സത്യം



പ്രവാസി കുടുംബത്തില്‍ ഗര്‍ഭം Pregnancy ഒരു പാപമോ?

ക്ഷമിക്കണേ ഇപ്പോ എനിക്കങ്ങനാ തോന്നുന്നത്‌. ഷാര്‍ജയിലെ ഒരു പ്രധാന പ്രൈവറ്റ്‌ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന 15ഓളം മലയാളി നഴ്സുമാര്‍ക്കാണ്‌ ഇത്തരത്തില്‍ ഒരു ദുര്‍ഗ്ഗതി. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ആതുര സേവന രംഗത്ത്‌ പ്രമുഖയായ ഒരു ഇന്ത്യന്‍ വനിതാ ഗൈനക്കോളജിസ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനമാണിതെന്നുള്ള്തത്‌ ആണ്‌ ഏറെ സങ്കടം. മിഡില്‍ ഈസ്റ്റിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത വായിക്കാന്‍ ഇതാ ഇവിടെ അമര്‍ത്തൂ.


സംഗതി അസൂയക്കാര്‍ NRE DIPOSIT മാത്രമാണു ലക്ഷ്യം എന്നു പറയുമെങ്കിലും ഈ കാലത്ത്‌ അച്ചി വരുമാനം ഒരു സാധാരണ പ്രവാസി കുടുംബത്തിന്റെ നിലനില്‍പ്പു കൂടിയാണെന്നത്‌ ഒരു സത്യം. അനുദിനം വര്‍ദ്‌ധിക്കുന്ന ഫ്ലാറ്റ്‌ വാടകയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇത്തരക്കാര്‍ ബുദ്‌ധിമുട്ടുമ്പോഴാണ്‌ ഗര്‍ഭിണിയായതിന്റെ പേരില്‍ 6മുതല്‍ 8 വരെ മാസം അവധി എടുത്ത്‌ വീട്ടില്‍ ഇരുന്നു കൊള്ളാന്‍ പറയുന്നത്‌. ഇതു വഴി മാനേജ്മെന്റിന്‌ ലാഭം 45ദിവസം വരെയുള്ള മാറ്റേര്‍ണറ്റി ലീവ്‌, സ്റ്റാഫ്‌ എന്ന പരിഗണനയിലുള്ള മറ്റു ഗര്‍ഭസംബന്‌ധമായ പരിശോധനകള്‍ എന്നിവ ഒഴിവാക്കാം. സ്വാഭാവികമായും ഗര്‍ഭിണികള്‍ക്ക്‌ ഉണ്ടാകുന്ന അസ്വസ്ഥത ജോലിയെ ബാധിക്കുന്നതിനാല്‍ പകരം ഉത്സാഹവതികളെ ആ സ്ഥാനത്ത്‌ ജോലിക്ക്‌ വയ്ക്കാം. (ഒഴിഞ്ഞ കാളവണ്ടി വലിക്കുമ്പോളുള്ള ഉത്സാഹവും വേഗതയും നിറഞ്ഞ കാളവണ്ടി വലിക്കുമ്പോള്‍ കാളകള്‍ക്കില്ലല്ലോ) ഏതൊരു നിയമവ്യവസ്ഥയെയും ചോദ്യം ചെയ്യുന്ന തരത്തില്‍ ഉള്ള ഇത്തരം നടപടികള്‍ എടുക്കുമ്പോള്‍ ഒരു കാര്യം മറക്കാതിരുന്നാല്‍ നന്ന്. ഒരു സ്ത്രീക്ക്‌ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനായി ഈശ്വരന്‍ നല്‍കിയ ദാനമാണ്‌ പ്രസവം എന്നത്‌. അതിന്റെ പേരില്‍ കര്‍മ്മരംഗങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുമ്പോള്‍ സ്വന്തം മാതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. എന്നാല്‍ നമ്മുടെ വനിതകള്‍ ഈ രംഗത്ത്‌ ഏത്‌ പ്രതികൂല അവസ്ഥയിലും അര്‍പ്പണമനോഭാവത്തോടെ ജോലി ചെയ്യും എന്നത്‌ ആഗോള തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്‌.

ഈ കാലയളവിന്‌ ശേഷം ജോലി തിരികെ ലഭിക്കും എന്നതിനും ഉറപ്പില്ല. കാരണം ഒഴിവു വന്ന പോസ്റ്റിലേക്ക്‌ റീപ്ലേസ്‌ ചെയ്യുന്നവര്‍ താല്‍ക്കാലികമായല്ലല്ലോ നിയമിക്കപ്പെടുന്നത്‌. ഏതായാലും കേട്ടുകേള്‍വി പോലുമില്ലാത്ത ഇത്തരം മനുഷ്യത്തമില്ലായമെക്കെതിരെ ഒരാളെങ്കിലും പ്രതികരിച്ച്‌ കണ്ടതു കൊണ്ടാണ്‌ ഞാന്‍ ഇത്‌ എല്ലാവരുടെയും ശ്രദ്‌ധയില്‍ പ്പെടുത്താം എന്നു കരുതിയത്‌. മാത്രമല്ല നാട്ടില്‍ ഗള്‍ഫ്‌ സ്വപ്നവുമായി കഴ്യുന്ന നഴ്സിംഗ്‌ വിദ്‌ധ്യാര്‍ത്‌ഥികള്‍ ഇത്തരം ഒരു ജോലി സ്ഥിരതയെയില്ലായ്മ ഇവിടെ നിലനില്‍ക്കുന്നു എന്നു മനസിലാക്കട്ടെ. നാട്ടിലെ സ്വാശ്രയം എന്ന പേരില്‍ നടക്കുന്ന നിയമയുദ്‌ധങ്ങള്‍ കാണുമ്പോള്‍ എനിക്ക്‌ തോന്നുന്നത്‌ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ്‌ ഡിഗ്രി സ്വന്തമാക്കുന്നവര്‍ ഇത്തരത്തില്‍ ഉള്ള കച്ചവടക്കാര്‍ ആയി മാറും എന്നുള്ളതിന്‌ എന്താണ്‌ സംശയം. ആതുര സേവനം എന്ന പേരില്‍ നടത്തുന്ന ഈ ബിസിനസില്‍ നിന്നു മാത്രമാണ്‌ ഇന്ന് ഏറെ ലാഭം കൊയ്യാനാവുന്നത്‌ എന്നു തോന്നുന്നു. എന്റെ അഭിപ്രായത്തില്‍ 50% സീറ്റില്‍ NRE , സ്വദേശി , മെറിറ്റ്‌ എന്ന രീതിയില്‍ ഒരു തരം തിരിവു വയ്ക്കാതെ പരസ്യമായ ഒരു ലേലം നടത്തുകയോ, സീല്‍ ചെയ്ത റ്റെന്‍ഡര്‍ പ്രകാരം മെഡിക്കല്‍ സീറ്റുകള്‍ വീതിക്കുകയോ ചെയ്യുന്നതല്ലെ ഇതിലും നല്ലത്‌. പണം കൂടുതല്‍ ഉള്ളവന്‍ കൂടുതല്‍ കൊടുക്കട്ടേന്നേ): ബാക്കിയുള്ള 50% അര്‍ഹതയൂള്ളവര്‍ക്ക്‌ കൊടുത്താല്‍ മതി. (നമ്മുടെ വിഷമം കൊണ്ടെഴുതിപ്പോയതാണു കേട്ടോ.)

ആതുരസേവനം നടത്തുന്നവരൂടേയും അതില്‍ ജോലിചെയ്യുന്നവരുടേയും ഫലം ലഭിക്കുന്ന രോഗിയുടേയും ലക്ഷ്യം സുഗമമായ സ്വന്തം ജീവിതം ആണെന്നത്‌ മറന്നാല്‍ നാളെ ഈ രംഗത്തിന്റെ അവസ്ത്ഥ എന്താവും? ഒരു പ്രവാസിക്ക്‌ ഇത്തരത്തിലുളള മാനുഷിക ധര്‍മ്മം നടത്തുവാനുള്ള അവകാശവും നിഷേധിക്കപ്പെട്ടുവോ.

വരമൊഴി ഒരു വരദാനം

കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി ഞാന്‍ ഒരു നിശബ്ദ വായനക്കാരനായിരുന്നു. കൊച്ചി മീറ്റും എമിറേറ്റ്സ്‌ മീറ്റും കഴിഞ്ഞതോടെ ആര്‍ക്കും എന്നെ അറിയില്ലെങ്കിലും എല്ലാവരെയും എനിക്ക്‌ പരിചയവുമായി. ഇന്റര്‍നെറ്റിലൂടെ മലയാളം മലയാളം എന്നു കുറെ നാള്‍ സെര്‍ച്ച്‌ ചെയ്തതിന്റെ ഫലമായാണ്‌ മലയാളത്തിലുള്ള ബ്ലോഗുകള്‍ കണ്ടെത്തിയത്‌. പിന്നീട്‌ ആദ്യത്തെ ആവേശത്തില്‍ ഒരു ബ്ലോഗ്‌ തട്ടിക്കൂട്ടുകയും ഒന്നു രണ്ട്‌ അബദ്ധങ്ങള്‍ എഴുതി വിടുകയും ചെയ്തു. എന്നാല്‍ (വിമര്‍ശനങ്ങളോടൊപ്പം) തനിമലയാളം.ഓര്‍ഗ്‌ ലേക്കുള്ള വഴിയും ശ്രീ.ഉമേഷ്‌ തന്നതോടെ ഞാന്‍ ഒരു ബ്ലോഗു വായനക്കാരന്‍ ആയി തീരുകയായിരുന്നു. പിന്നീടാണ്‌ പടിയടച്ച്‌ പിണ്ഠം വയ്കുക എന്നൊക്കെ പറയുന്നതു പോലെ ഇറങ്ങിയ സൈറ്റിലേക്ക്‌ കയറാന്‍ പാസ്‌വേര്‍ഡ്‌ ഓര്‍ത്തിരിക്കണം എന്നത്‌ ശ്രദ്‌ധിച്ചത്‌ അങ്ങനെ മറ്റു വായനകള്‍ക്കിടയില്‍ സ്വന്ത സൈറ്റിന്റെ കാഴ്ച്ചക്കാരന്‍ മാത്രമായി എന്നു പറഞ്ഞാല്‍ മതിയല്ലോ. (ഇപ്പോള്‍ പാസ്‌വേര്‍ഡ്‌ ഓര്‍ത്ത്‌ കേട്ടോ.) പക്ഷെ വളരെ നാളുകള്‍ക്ക്‌ മുമ്പ്‌ തന്നെ മലയാളം റ്റൈപ്‌ ചെയ്യാനുള്ള ഒരു ശ്രമം ഞാന്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായി ശ്രീ.ജയരാജ്‌ പൊരൂര്‍ എന്ന ആളുടെ സോഫ്റ്റ്‌വെയര്‍ ആയ റ്റ്രാന്‍സ്ലിറ്റ്‌ എന്ന പ്രൊഗ്രാമില്‍ കീ അസൈന്‍ മെന്റ്‌ ചെയ്യുകയും ആ അക്ഷരങ്ങള്‍ എന്റെ കീബോര്‍ഡില്‍ ഒട്ടിച്ച്‌ വയ്ക്കുകയുമാണ്‌ ഉണ്ടായത്‌. എന്നാല്‍ ഒരു എഴുത്ത്‌ എഴുതാന്‍ ഒന്നോ രണ്ടോ ദിവസം വേണമെന്നതിനാല്‍ ഞാന്‍ പിന്നീട്‌ അത്‌ ഉപേക്ഷിച്ചു. (ഇപ്പോള്‍ ആ സോഫ്റ്റ്‌വെയര്‍ URL കാണുന്നതുമില്ല. ഏതായാലും ശ്രീ . സിബു എന്ന മഹാമനസ്ക്കന്റെ വരമൊഴി എന്ന ഈ പ്രോഗ്രാം മലയാളിക്ക്‌ ഒരു വരദാനം ആണെന്നുള്ളതില്‍ ഒരു സംശയവുമില്ല. ഞാന്‍ കൂടുതല്‍ എഴുതുന്നില്ല. കഴിഞ്ഞ നാളുകളില്‍ ബ്ലോഗുകളിലൂടെ കയറിയിറങ്ങിയപ്പോള്‍ വിശാലനെയും കൊടകരയെയും ഏവൂരാനെയും വക്കാരിയെയും കൂടാതെ പ്രതിഭാശാലികളുടെ ഒരു കൂട്ടത്തെ എനിക്ക്‌ അവിടെ കാണാന്‍ സാധിച്ചു. വേദനിപ്പിക്കുന്ന ജീവിതാനുഭവങ്ങള്‍ ആണെങ്കിലും അതില്‍ നര്‍മ്മം ചേര്‍ത്ത്‌ അവതരിപ്പിക്കുമ്പോള്‍ വായനക്കാരന്‌ പ്രത്യേകിച്ച്‌ പ്രവാസികളായ വായനക്കാരന്‌ ഒരു സ്വര്‍ഗീയ അനുഭവം തന്നെയാണ്‌. നമ്മുടെ മലയാളം ഏഴുകടലുകളും താണ്ടി ഭൂലോകം മുഴുവന്‍ നിറഞ്ഞ്‌ നില്‍ക്കട്ടെ. മലയാളത്തെ മനസിലാക്കാന്‍ മറ്റ്‌ ഭാഷക്കാര്‍ താല്‍പര്യപ്പെടുന്ന ഒരു കാലമാണ്‌ എന്റെ സ്വപ്നം.