Sunday, August 20, 2006

ഇന്നാ പിടിച്ചോ മലയാളിക്ക്‌ ഒരു പൊന്‍തൂവല്‍ കൂടി.


ഇന്നാ പിടിച്ചോ മലയാളിക്ക്‌ ഒരു പൊന്‍തൂവല്‍ കൂടി.

മാതൃഭാഷ പറഞ്ഞു എന്ന പേരില്‍ മലയാളി മാഡം 3 പേരെ പുറത്താക്കിയെന്ന്. 20ഓഗസ്റ്റ്‌06 മനോരമ ന്യൂസ്‌ പേപ്പറില്‍ കണ്ട വാര്‍ത്തയാണ്‌.

സത്യത്തില്‍ നമ്മുടെ മലയാളിക്ക്‌ എന്താണ്‌ സംഭവിച്ചത്‌. സ്വന്തം ഭാഷയെ ഇത്രയും അവജ്ഞയോടെ കാണാന്‍ മാത്രം എന്തു കുറവാണ്‌ ഈ ഭാഷയില്‍ ഉള്ളത്‌. ഞാന്‍ ഒരു മലയാളിയാണ്‌. എന്റെ ഭാഷ മലയാളം എന്ന് അഭിമാനത്തോടെ എന്ന് നമുക്ക്‌ പറയാനാവും

ഒരു സ്ഥാപനത്തില്‍ ഡൂട്ടി സമയത്ത്‌ സംസാരിക്കുന്നത്‌ വിലക്കാന്‍ സാധിക്കും. പക്ഷെ അവനവന്റെ ഭാഷ സംസാരിക്കുന്നത്‌ വിലക്കിയ നടപടിക്കെതിരെ സംസാരിക്കണ്ടവര്‍ തന്നെ സ്വന്തം വറ്‍ഗ്ഗത്തെ ഒറ്റിക്കൊടുത്തിരിക്കുന്നു. മലയാളികള്‍ക്കിടയില്‍ പൊതുവെ കണ്ടു വരുന്ന പാര വയ്ക്കല്‍ പരിപാടി തന്നെ ഇതും. മറ്റുള്ളവരുടെ കുറ്റങ്ങള്‍ ഉയര്‍ത്തിക്കാട്ടി സ്വന്തം നില ഭദ്രമാക്കുന്ന ഒരു പ്രവണത. ഇത്തരം ആള്‍ക്കാര്‍ നമ്മുടെ സമൂഹത്തിന്റെ ശാപമാണ്‌ എന്നുള്ളതില്‍ യാതൊരു സംശയവുമില്ല,.

ആ സ്ത്രീയെ യൂദാസിന്റെ സ്ഥാനത്തെ എനിക്ക്‌ കാണാനാവൂ.

8 മറുമൊഴികള്‍ :

Blogger മലയാളം 4 U പറഞ്ഞത്...

ഇന്നാ പിടിച്ചോ മലയാളിക്ക്‌ ഒരു പൊന്‍തൂവല്‍ കൂടി. (നാണക്കേട് അല്ലാതെന്ത്?)

മാതൃഭാഷ പറഞ്ഞു എന്ന പേരില്‍ മലയാളി മാഡം 3 പേരെ പുറത്താക്കിയെന്ന്. 20ഓഗസ്റ്റ്‌06 മനോരമ ന്യൂസ്‌ പേപ്പറില്‍ കണ്ട വാര്‍ത്തയാണ്‌.

7:50 AM, August 20, 2006  
Blogger ദില്‍ബാസുരന്‍ പറഞ്ഞത്...

അപലപനീയം തന്നെ.

മറ്റ് ഭാഷകള്‍ സംസാരിക്കാം എന്നിരിക്കെ മലയാളം എന്തിന് വിലക്കി എന്നതാണ് പ്രശ്നം. ആശുപത്രി അങ്ങനെ ഒരു നിയമം ഇറക്കിയാല്‍ അത് പ്രാവര്‍ത്തികമാക്കണ്ടത് സൂപ്പര്‍വൈസറുടെ ജോലി അല്ലേ? അവരെ ഞാന്‍ ക്രൂശിക്കില്ല. പക്ഷേ മലയാളം ബാ‍ന്‍ ചെയ്തത് തെറ്റായ പ്രവണത തന്നെ.

8:07 AM, August 20, 2006  
Blogger വക്കാരിമഷ്‌ടാ പറഞ്ഞത്...

ഇനി അതുതന്നെയാണോ കാരണം? ശരിക്കറിയില്ല. ഇപ്പോഴത്തെ കാലവും, പിന്നെ പത്രവാര്‍ത്തയും. ഇന്നത്തെ വാദി നാളത്തെ പ്രതിയും മറ്റെന്നാള്‍ വാദിയും പ്രതിയും കൂടിയുള്ള ഒത്തുചേരലുമൊക്കെ നടക്കുന്ന കാലമല്ലേ.

ഇനി ഇത് തന്നെയാണ്, ഇത് മാത്രമാണ് കാരണമെങ്കില്‍ കഷ്ടം തന്നെ.

8:10 AM, August 20, 2006  
Blogger മലയാളം 4 U പറഞ്ഞത്...

ഇവിടെ ഈ അറബികളുടെ ഇടയില്‍ എന്റ്റെ ഓഫീസില്‍ മലയാളമോ ഹിന്ദിയോ ഉപയോഗിക്കുന്നത് വിലക്കിയിട്ടില്ല. മാത്രമല്ല നമ്മോട് ഹിന്ദിയില്‍ എന്റെ കമ്പനിയുടമ സംസാരിക്കുകയും ചെയ്യും.

ഇന്ത്യയില്‍ ഇത്തരം ഒരു വിലക്ക് ഏറ്പെടുത്തിയതിന്റെ പൊരുള്‍ എത്ര ആലോചിട്ടും മനസിലാകുന്നില്ല.

8:45 AM, August 20, 2006  
Blogger viswaprabha വിശ്വപ്രഭ പറഞ്ഞത്...

ഇവിടെ ഈ നാട്ടിലും ചില ആശുപത്രികളില്‍ ഇങ്ങനെയൊരു കീഴ്വഴക്കം പതിവുണ്ട്. ഓപ്പറേഷന്‍ തീയറ്ററുകളില്‍ അവരും (ഞാനും) മലയാളം പറഞ്ഞുകൂടെന്ന് ഒരു നിയമം വരും. കുറച്ചുദിവസം ഒക്കെ നടക്കും. അതു കഴിഞ്ഞാല്‍ വീണ്ടും ശങ്കരന്‍ തെങ്ങിന്മേല്‍ കേറും. മലയാളത്തിനു മാത്രമാണ് ഇത്ര ശക്തമായ നിരോധനം. മലയാളികളാണ് നഴ്സുമാരില്‍ ഭൂരിപക്ഷവും.


ഇതു പക്ഷേ അത്ര തെറ്റാണെന്നും പറഞ്ഞുകൂട. പല രാജ്യക്കാര്‍ ജോലിചെയ്യുന്ന ഒരു സ്ഥലത്ത് ആശയക്കുഴപ്പമില്ലാതിരിക്കാന്‍ ഇതത്യാവശ്യമായി തോന്നാറുണ്ട്. “എടീ, നീ ബീ.പി. നോക്കിക്കോ, ഞാന്‍ സ്ക്രബ്ബ് ചെയ്യാം” എന്നോ “ഈ പേഷ്യന്റ് ഡയബറ്റിക് ആണു കേട്ടോ” എന്നോ പറയുമ്പോള്‍ അടുത്തുനില്‍ക്കുന്ന ഡോക്റ്റര്‍ക്കുകൂടി അതു മനസ്സിലാകണം. പരസ്പരം ഒത്തുചേര്‍ന്നു പണിയെടുക്കേണ്ട അത്തരം രംഗങ്ങളില്‍ അവര്‍ അറബി പോലും പറയുന്നില്ല, ഇംഗ്ലീഷാണ് ഉപയോഗിക്കുന്നത് എന്നുമോര്‍ക്കണം.

പിന്നൊന്ന്: നമ്മുടെ ആള്‍ക്കാര്‍ മലയാളത്തില്‍ പറയുന്നതു മുഴുവന്‍ അവര്‍ക്കിട്ടു പണിയുന്ന പാരയാണെന്ന് അവരൊക്കെ തെറ്റായോ ശരിയായോ ധരിച്ചിട്ടുണ്ട്.

പിന്നെയുമൊന്ന്: ജോലിക്കിടയിലും വീട്ടുകാര്യങ്ങളും മറ്റും പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ നമ്മെപ്പോലെ വേറേ അധികം കണ്ടിട്ടില്ല. ഒരു പക്ഷേ ജോലിയും സ്വകാര്യജീവിതവും വേറെ വേറെയല്ലാത്തത്ര അര്‍പ്പണബോധം കൊണ്ടായിരിക്കാം നമുക്ക് അത്ര ഇഴമുറിച്ച ഒരു പെരുമാറ്റം ശീലമില്ലാത്തത്.
(ഓഫീസില്‍ ഇരുന്നു ബ്ലോഗു ചെയ്യുന്നവര്‍ ഇതു വായിക്കണ്ട!)

:)

9:10 AM, August 20, 2006  
Blogger തറവാടി പറഞ്ഞത്...

എനിക്കിതില്‍ അതിശയമൊന്നും തൊന്നുന്നില്ല. കാരണം എന്റെ അനുഭവത്തില്‍ മാലയാളിക്ക് പുച്ചം മലയാളിയൊട് മത്രമാണ്...ഒരു ചെറിയ ഉതാഹരണം..

കുറച്ച് ദിവസം മുമ്പ് ഞാനും എന്റെ അളിയനും കൂടി അളിയന് ഒരു വാച്ച് വാങ്ങാന്‍ പോയി.

ഒര് വാച്ച് കാണിച്ച് “ അതൊന്നെടുക്കാമോ..?” എന്ന ചൊദ്യത്തിന് അതിനിത്തിരി വിലകൂടും എന്ന് പറഞ്ഞ് മറ്റൊരു വാച്ച് എടുത്ത് തന്നു കടക്കാരന്‍...
വിലയുള്ളത് വാങ്ങുമാന്ന് നിങ്ങക്കറുമോ എന്ന ചോദ്യത്തിനെ “ ഒന്ന് സമയം മിനക്കെടുക്കാതെ പോ..”
ബാക്കി കഥ ഞാന്‍ പറയുന്നില്ല ..അവസാനം ഒന്നും വാങ്ങാതെ തിരിച്ച് പൊരുമ്പോള്‍...ഒരു വെളുത്തവന്‍ വന്നു..വളരെ ഉത്സാഹത്തോടെ എല്ലാ വാച്ചും കാണിച്ഛെങ്കിലും...ഒന്നും എടുക്കാതെ അവന്‍ പൊയപ്പൊള്‍ ...യാതൊരു വിത്യാസവും കാണിക്കാതെ എല്ലാം വെച്ച സ്ഥലത്ത് തന്നെ വെച്ഛു ആ മാന്യനായ മലയാളി...

കുറെ അന്യനാട്ടുകാരുടെകൂടെ ഇട പഴകിയ ആളാണ് ഞാന്‍ ...ഒന്നുപറയട്ടെ...ഇത്ര തല്ലിപ്പോളിയായവര്‍ നമ്മള്‍ മലയാ‍ളികള്‍ മാത്രമേയുള്ളു എന്നണെന്റെ എളിയ അഭിപ്രായം....


മലയാളികളെ അടിച്ചാക്ഷേപിച്ചു..എന്നൊന്നും പറയല്ലെ...ഞനും ഒരു മലയാളിയാണേ...

12:04 PM, August 20, 2006  
Blogger പല്ലി പറഞ്ഞത്...

സത്യമിതാണെങ്കില്‍
അപലപിനീയം
പ്രതിഷേധാര്‍ഹം

12:09 AM, August 21, 2006  
Blogger Bharani പറഞ്ഞത്...

divasavun anchu roopa ente pockettil ninnu kanathakum-pinneedanu arinjathu, monte schoolil malayalam paranjal 50 paisa fine aanu-anchu roopa enthinaanennalle-athu theerunnathuvare malayalam parayallo-engine.

1:11 AM, August 29, 2006  

Post a Comment

<< ഒന്നാം പേജിലേക്ക്