ഇന്നാ പിടിച്ചോ മലയാളിക്ക് ഒരു പൊന്‍തൂവല്‍ കൂടി.

ഇന്നാ പിടിച്ചോ മലയാളിക്ക് ഒരു പൊന്‍തൂവല്‍ കൂടി.
മാതൃഭാഷ പറഞ്ഞു എന്ന പേരില്‍ മലയാളി മാഡം 3 പേരെ പുറത്താക്കിയെന്ന്. 20ഓഗസ്റ്റ്06 മനോരമ ന്യൂസ് പേപ്പറില്‍ കണ്ട വാര്‍ത്തയാണ്.
സത്യത്തില്‍ നമ്മുടെ മലയാളിക്ക് എന്താണ് സംഭവിച്ചത്. സ്വന്തം ഭാഷയെ ഇത്രയും അവജ്ഞയോടെ കാണാന്‍ മാത്രം എന്തു കുറവാണ് ഈ ഭാഷയില്‍ ഉള്ളത്. ഞാന്‍ ഒരു മലയാളിയാണ്. എന്റെ ഭാഷ മലയാളം എന്ന് അഭിമാനത്തോടെ എന്ന് നമുക്ക് പറയാനാവും
ഒരു സ്ഥാപനത്തില്‍ ഡൂട്ടി സമയത്ത് സംസാരിക്കുന്നത് വിലക്കാന്‍ സാധിക്കും. പക്ഷെ അവനവന്റെ ഭാഷ സംസാരിക്കുന്നത് വിലക്കിയ നടപടിക്കെതിരെ സംസാരിക്കണ്ടവര്‍ തന്നെ സ്വന്തം വറ്‍ഗ്ഗത്തെ ഒറ്റിക്കൊടുത്തിരിക്കുന്നു. മലയാളികള്‍ക്കിടയില്‍ പൊതുവെ കണ്ടു വരുന്ന പാര വയ്ക്കല്‍ പരിപാടി തന്നെ ഇതും. മറ്റുള്ളവരുടെ കുറ്റങ്ങള്‍ ഉയര്‍ത്തിക്കാട്ടി സ്വന്തം നില ഭദ്രമാക്കുന്ന ഒരു പ്രവണത. ഇത്തരം ആള്‍ക്കാര്‍ നമ്മുടെ സമൂഹത്തിന്റെ ശാപമാണ് എന്നുള്ളതില്‍ യാതൊരു സംശയവുമില്ല,.
ആ സ്ത്രീയെ യൂദാസിന്റെ സ്ഥാനത്തെ എനിക്ക് കാണാനാവൂ.